ആശങ്ക എങ്ങനെ ഒഴിവാക്കാം?

ഭാവിയിൽ നടക്കാൻ പോകുന്ന ഒരു സംഭവം നെഗറ്റീവായി സംഭവിച്ചാലോ എന്ന് ചിന്തിക്കുമ്പോഴാണ് ആശങ്ക ഉണ്ടാകുന്നത്. ആശങ്കയെ മറികടക്കാൻ പ്രധാനമായും 4 കാര്യങ്ങൾ ശ്രദ്ധിക്കാം.

1. Deep Breathing
ശ്വാസം എടുക്കുമ്പോൾ 1 തൊട്ട് 7 വരെ എണ്ണുക. ശ്വാസം പുറത്തേക്ക് വിടുമ്പോൾ 1 മുതൽ 11 വരെ എണ്ണി വളരെ പതുക്കെ വിടുക. അതായാത് ശ്വാസം എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം ശ്വാസം പുറത്തേക്ക് വിടാൻ എടുക്കുക. ആശങ്ക കുറക്കാൻ ഇൗ പ്രക്രിയ വളരെ സഹായകരമാണ്.

2. Curiosity Vs Consequences
ഭാവിയിൽ നടക്കാൻ പോകുന്ന സംഭവങ്ങളുടെ നെഗറ്റീവ് വശങ്ങളെക്കുറിച്ചോർത്ത് ആശങ്കയുണ്ടാക്കുന്നതിന് പകരം, നടക്കാൻ പോകുന്ന സംഭവങ്ങളെ വളരെ ആകാംക്ഷയൊടുകൂടി നോക്കികാണുവാൻ ശ്രമിക്കുക. ആകാംക്ഷ മനോഭാവം ഒരു പോസിറ്റിവ് ഇമോഷണൽ ആണ്. കുട്ടിക്കാലത്ത് എല്ലാവർക്കും ഉണ്ടായിരുന്ന സ്വഭവാമാണ് ഇത്. കുട്ടികൾക്ക് ആകാംക്ഷവളരെ കൂടുതലാണ്. അവർക്ക് ഒരു കളിപ്പാട്ടം കിട്ടിയാൽ അതു മുഴുവൻ അഴിച്ച് അതിന്റെ ഉള്ളിൽ എന്താണെന്ന് അറിയുവാൻ ശ്രമിക്കും. ആകാംക്ഷ ആശങ്കയിലേയ്ക്ക് മാറുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുക. നടക്കാൻ പോകുന്ന സംഭവങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിച്ച് ആശങ്ക വളർത്തുന്നതിനു പകരം ആകാംക്ഷ വളർത്തുവാൻ ശ്രമിക്കുക.

3. Visualize the positive consequences
നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നെഗറ്റീവ് ആയി ചിന്തിക്കുന്നതിന് പകരം പോസിറ്റീവ് ആയി ചിന്തിച്ച് അതിന്റെ ഒരു ദൃശ്യാവിഷ്ക്കാരം മനസ്സിൽ സ്വയം രൂപപ്പെടുത്തുക. അതായത്, പരീക്ഷയെഴുതുമ്പോൾ എല്ലാത്തിനും നല്ല മാർക്ക് കിട്ടിയെന്നും, പ്രസംഗിക്കുമ്പോൾ നല്ല കയ്യടി കിട്ടിയെന്നും അങ്ങനെയുള്ള ചിന്തകൾ മനസ്സിൽ ആവിഷ്ക്കരിക്കുക. അങ്ങനെയുള്ള മനോഭാവം ആശങ്ക കുറയ്ക്കാൻ സഹായകരമാണ്.

4. Use the different part of the brain
നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ ഭാവനയിൽ കാണുന്നത് വലതുഭാഗത്തുള്ള തലച്ചോറ് ഉപയോഗിച്ചാണ്. ആ സമയത്ത് ഇടത് ഭാഗത്തെ തലച്ചോറ് ഉപയോഗിക്കുക. കാരണം, ഇടതുഭാഗത്തെ തലച്ചോറ് ലോജിക്കൽ ആണ്. ലോജിക്കലായുള്ള കാര്യങ്ങൾ ചോദിക്കുക, പ്ലാനിംഗ് നടത്തുക ഇവയെല്ലം ഇടത് വശത്തെ തലച്ചോറ് ചെയ്യുന്ന കാര്യങ്ങളാണ്. ഇങ്ങനെ വലതുവശത്തെ തലച്ചോറ് ചെയ്യുന്ന കാര്യങ്ങൾ ഇടതുവശത്തെ തലച്ചോറിലേയ്ക്ക് കൊണ്ടുവരാനുള്ള മാർഗ്ഗം എന്നത്, ഉണ്ടാകുന്ന ആശങ്കയെ 1 – 10 സ്കെയിലിൽ അളക്കുക. ഇങ്ങനെ അളക്കുമ്പോൾ അത് ലോജിക്കൽ ചിന്ത ആയതുകൊണ്ട് സ്വാഭവികമായി ഇടതുവശത്തെ തലച്ചോറ് പ്രവർത്തിക്കുവാൻ സഹായിക്കും. അത് ആശങ്കയെ ഒഴിവാക്കാൻ സഹായകരമായിരിക്കും.

VIEW VIDEO

 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

3 comments

  • My spouse and I absolutely ove your blog and find a lot of your post’s to be
    just what I’m looking for. caan you offer
    guest writers to wrkte content for you personally? I wouldn’t mid publishing
    a post or elaborating on a few of tthe subjects you write related to here.
    Again, awesome weblog!

Your Header Sidebar area is currently empty. Hurry up and add some widgets.