മനുഷ്യന് സൃഷ്ടിപരമാകാൻ കഴിയുന്നില്ല എന്ന ചിന്തയാണ് അവന് നിരാശയുണ്ടാകാൻ പ്രധാന കാരണം. ക്രിയേറ്റീവാകേണ്ട കാര്യങ്ങളിൽ അവന് ക്രിയേറ്റീവാകാൻ കഴിയുന്നില്ല എന്ന നിരാശബോധം, സന്തോഷം കെടുത്തുന്നു. എപ്പോൾ മനുഷ്യൻ സൃഷ്ടിപരമായി പ്രവൃത്തിക്കുന്നുവോ അപ്പോൾ അവന് നിരാശയെ മറികടക്കാൻ കഴിയും. പ്രധാനമായും 3 കാര്യങ്ങളിലൂടെയാണ് ഒരു മനുഷ്യന് ക്രിയേറ്റീവാകാൻ സാധിക്കുക.
VIEW VIDEO
https://www.youtube.com/watch?v=znmGbTEdO6s
1. ഒരാൾ ചെയ്യുന്ന ജോലിയിലൂടെ
പലപ്പോഴും നമ്മുക്കിഷ്ടപ്പെട്ട, നമുക്ക് സന്തോഷം തരുന്ന, സൃഷ്ടിപരമായി ചെയ്യാവുന്ന ജോലികളിൽ ഇടപ്പെടുന്നതിന് പകരം പലപ്പോഴും, ശമ്പളത്തിനു മാത്രം വേണ്ടിയും, മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയും, അല്ലെങ്കിൽ സമൂഹത്തിൽ ലഭിച്ചേക്കാവുന്ന അംഗീകാരത്തിനു വേണ്ടിയും നമുക്ക് താൽപര്യമില്ലാത്ത ജോലി ചെയ്യേണ്ടി വരുന്നു. നമ്മൾ എന്ത് ചെയ്താലാണോ കൂടുതൽ ഭംഗിയാക്കാൻ സാധിക്കുക അത്തരം ജോലികൾ മാറ്റി വെച്ച് വ്യത്യസ്തമായ ജോലിയിൽ ഏർപ്പെടുന്ന ഗതികേട് ജീവിതത്തിൽ പലർക്കും ഉണ്ടാകാറുണ്ട്. നമ്മൾ ചെയ്യുന്ന ജോലി നമുക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ അഥവാ ആ ജോലി ചെയ്യുന്നതിലൂടെ എനർജി കൂടുന്നില്ലെങ്കിൽ എങ്ങനെയാണ് ആ ജോലിയിൽ സൃഷ്ടിപരമായി നമ്മുക്ക് പ്രവർത്തിക്കാനാകുക?
2. ബന്ധങ്ങളിൽ
ഫേസ്ബുക്കിലുള്ള കൂട്ടുകാർപോലും ജീവിതത്തിൽ സ്വന്തമായി ഇല്ലാത്ത പലരും നമ്മുടെ ചുറ്റിലുമുണ്ട്. സ്വാഭാവികമായി ബന്ധങ്ങളിലെ ആഴം കുറഞ്ഞുവരുന്നു അല്ലെങ്കിൽ ബന്ധങ്ങളിലെ ഉൗഷ്മളത കുറഞ്ഞുവരുന്നു. നിങ്ങളും ഞാനും തമ്മിൽ ഒരു ബന്ധമുണ്ടാകുമ്പോൾ ആ ബന്ധത്തിലൂടെ നിങ്ങളും വളരണം ഞാനും വളരണം.എങ്കിലെ ആ ബന്ധം സൃഷ്ടിപരമായി മാറുകയുള്ളൂ.
3. വിനോദം
എന്തുകൊണ്ടാണ് ഇന്നത്തെ വിനോദങ്ങളെ മദ്യപാനവും ലഹരിമരുന്നുകളുമായി ബന്ധിപ്പിക്കുന്നത്? കാരണം അതിൽ രണ്ടിലും (ജോലിയിലും ബന്ധങ്ങളിലും) കിട്ടിയ നിരാശ തീർക്കാനുള്ള ഉപാധിയായി വിനോദത്തെ കണ്ടതുകൊണ്ടാണ്. ശരിക്കും വിനോദത്തിൽ ഏർപ്പെടുന്നത് മനസ്സിനും ശരീരത്തിനും സന്തോഷം ഉണ്ടാകുന്നതിനും അതിലൂടെ സൃഷ്ടിപരമായുള്ള കാര്യങ്ങളിൽ ഇംപ്രൂവ്മെൻറ്റ് ഉണ്ടാകുന്നതിനും വേണ്ടിയാണ്.
യഥാർത്ഥത്തിൽ മനുഷ്യൻ തന്റെ ജോലിയിലൂടെ സൃഷ്ടിപരമാകാൻ കഴിയുന്നില്ല. രണ്ട്, നല്ല ബന്ധങ്ങളിലൂടെ സൃഷ്ടിപരമാകാൻ കഴിയുന്നില്ല, മൂന്ന് വിനോദങ്ങളിൽ നഷ്ടപ്പെട്ട സൃഷ്ടിപരത. ഇങ്ങനെ മൂന്നിലും മനുഷ്യനു നഷ്ടപ്പെട്ട സൃഷ്ടിപരതയുടെ പരിണതഫലമാണ് മനുഷ്യനനുഭവിക്കുന്ന നിരാശ. ഇത്തരം നിരാശകളിൽ നിന്ന് മനുഷ്യൻ മോചിതനാകണമെങ്കിൽ, ഇൗ മൂന്ന് മേഖലകളിലും അതായത്, നിങ്ങൾ ചെയ്യുന്ന ജോലിയിലും, നിങ്ങളുടെ ബന്ധങ്ങളിലും, വിനോദങ്ങളിലും സൃഷ്ടിപരമാകുക. നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലി ചെയ്യുക, നല്ല അർത്ഥപൂർണമായ ബന്ധങ്ങൾ ഉണ്ടാക്കുക, സൃഷ്ടിപരമായി വിനോദങ്ങളിൽ ഏർപ്പെടുക. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ജീവിതം സന്തോഷപൂർണ്ണമായിരിക്കും.
Add comment