Eye Contact: നിങ്ങളെ മനസ്സിലാക്കുവാനും നിങ്ങൾക്ക് മനസ്സിലാകുവാനും

ഒരു വ്യക്‌തി തൻ്റെ വാക്കുകൾ കൊണ്ടെന്നതിനേക്കാൾ  അയാളുടെ കണ്ണുകളാൽ സംസാരിക്കുന്നു എന്ന് പൊതുവെ പറയപ്പെടുന്നു.ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിബിംബം അയാളുടെ കണ്ണുകളിൽ നമുക്ക് കാണാം.സന്തോഷമോ ,സങ്കടമോ ,ദേഷ്യമോ ,വിരോധമോ എന്ത് വികാരംതന്നെയാണെങ്കിലും ഒരാളുടെ കണ്ണ് അതിന്റെ യഥാർത്ഥ ഭാവത്തിൽ അതിനെ പ്രതിഫലിപ്പിക്കുന്നു.അതിനാലാണ് കണ്ണുകൾ കള്ളം പറയില്ലെന്ന് പറയുന്നത്(Eyes Never Lies).

എന്തുകൊണ്ട് Eye contact വിലപ്പെട്ടതാകുന്നു?

ഒരു വ്യക്‌തി മറ്റൊരാളിൽനിന്നും തൻ്റെ  കണ്ണുകളെ മറയ്ക്കുമ്പോൾ  അയാളുടെ വ്യക്തിത്വത്തെത്തന്നെയാണ് മറയ്ക്കാൻ  ശ്രമിക്കുന്നത്.അതുകൊണ്ടാണ് നമ്മുക്ക് മുഖം തരാത്ത ഒരാളുമായി സംസാരിക്കുന്നത് പലപ്പോഴും വളരെ ദുഷ്കരമായി മാറുന്നത്.മറിച്ച് മുഖത്തുനോക്കി സംസാരിക്കുന്ന ഒരാളോടൊപ്പമുള്ള ആശയവിനിമയം വളരെ അനായാസകരമായി സാധിക്കുന്നു.

 നിങ്ങളുടെ കണ്ണുകൾ ….അത് നിങ്ങൾതന്നെയാണ്.

നിങ്ങൾക്ക് യാതൊരുവിധ മുൻപരിചയവുമില്ലാത്ത ഒരു കൂട്ടം ആളുകളുടെ ഇടയിൽ സമയം ചിലവഴിക്കുവാൻ നിർബന്ധിതനാകുന്നു എന്ന് കരുതുക.തീർച്ചയായും നിങ്ങൾ അവിടെയുള്ളവരെ നിരീക്ഷിക്കും; അവരുടെ ശരീരഭാഷ,മറ്റുള്ളവരോട് സംസാരിക്കുന്ന രീതി തുടങ്ങിയവ.അക്കൂട്ടത്തിൽ ഒരാളുമായി നിങ്ങൾ ആദ്യമായി ഇടപെടുന്നു   എങ്കിൽ അതിൻ്റെ  അടിസ്ഥാനം നിങ്ങളുടെ കണ്ണുകൾ ആ വ്യക്തിയുമായി ആദ്യം ബന്ധം സ്ഥാപിച്ചു എന്നുള്ളതാണ്.

1.ആത്മവിശ്വാസമുള്ളവരായിരിക്കുക.

പൊതുവെ നമ്മൾ ഒരാളിൽനിന്ന്‌ കണ്ണുകളെ മറയ്ക്കുന്നത് ഭയത്താലോ ആശങ്കകൊണ്ടോ നാണത്താലോ അതിലുപരിയായി ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടോ ആണ്. കണ്ണുകളിൽ നോക്കി സംസാരിക്കുവാൻ മടി കാണിക്കാതെ ഓരോ തവണയും ഒരു വ്യക്തിയുടെ കണ്ണുകളിൽ നോക്കുമ്പോൾ അയാളെക്കുറിച്ച് എന്ത് മനസ്സിലാക്കിയെടുക്കാം എന്ന് ചിന്തിക്കുക.ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുന്നതിൽ (observation) സന്തോഷം കണ്ടെത്തുക.

2.കണ്ണുകളിലൂടെ അനുകൂല മനോഭാവം നിലനിർത്തുക.

നിങ്ങൾ ഒരാളുടെ കണ്ണുകളിൽ നോക്കുമ്പോൾ നിങ്ങൾ ആ വ്യക്തിയോട് അല്ലെങ്കിൽ  അയാൾ സംസാരിക്കുന്നതിനോട് അനുകൂലമായി പ്രതികരിക്കുന്നു എന്ന് അയാൾ മനസ്സിലാക്കുന്നു.ഒരാളുമായി നിങ്ങൾ Eye Contact –ൽ   ആയിരിക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ  അയാളെ സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നത്.

3.എങ്ങനെ Eye Contact നിലനിർത്താം?

ഒരാളുടെ കണ്ണുകളിൽ നോക്കുമ്പോൾ മൃദുവായ രീതിയിൽ നോക്കുവാൻ ശ്രദ്ധിക്കുക.രൂക്ഷമായോ തുറിച്ചുനോക്കുന്നപോലെയോ  കണ്ണുകൾ നിലനിർത്താതിരിക്കുക.സംസാരിക്കുമ്പോൾ ചെറിയ ഇടവേളകളിൽ ചെറുതായി കണ്ണ് ചിമ്മുന്നത്,ചിരിക്കുന്നത്,തലകുലുക്കുന്നതെല്ലാം ആശയവിനിമയം കൂടുതൽ ഫലദായകമാക്കുന്നു.സംസാരിക്കുമ്പോൾ ചുറ്റുമുള്ള മറ്റ് വസ്തുക്കളിലേ ക്ക് നോക്കാതിരിക്കാൻ ശ്രദ്ധിക്കുക.ഇങ്ങനെ ചെയ്യുന്ന ഒരാൾ ആ സംസാരത്തിലുള്ള താല്പര്യമില്ലായ്മയാണ് സൂചിപ്പിക്കുന്നത്.

നിങ്ങൾ  മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എന്നതിനേക്കാൾ കൂടുതലായി മറ്റുള്ളവർ നിങ്ങളോടു സംസാരിക്കുമ്പോൾ കൂടുതൽ സമയം Eye Contact നിലനിർത്തുക .നിങ്ങളുടെ നോട്ടം കണ്ണുകളിൽ മാത്രമായി നിലനിർത്താതെ ഒരാളുടെ മുഖത്തെ മുഴുവനായി നോക്കുക.ഒരു സ്ഥലത്തേക്ക്തന്നെ തുറിച്ച്  നോക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാതിരിക്കുക.

ആറോ ഏഴോ പേരടങ്ങുന്ന ഒരു  ഗ്രൂപ്പിനോടാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ഒരാളിൽ മാത്രം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാതെ നിശ്ചിത ഇടവേളകളിൽ ആ ഗ്രൂപ്പിലെ ഓരോരുത്തരുമായി Eye Contact നിലനിർത്താൻ ശ്രമിക്കുക.

ഒരു വലിയ ആൾക്കൂട്ടത്തിനെയാണ് നിങ്ങൾ അഭിമുഖീകരിക്കുന്നതെങ്കിൽ ആൾക്കൂട്ടത്തിന് ഏകദേശം മധ്യത്തിലായി നിങ്ങളുടെ നോട്ടം ക്രമീകരിക്കുവാൻ ശ്രദ്ധിക്കുക. ആൾക്കൂട്ടത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലേക്ക് നോട്ടം ചെല്ലണം എന്നുള്ളത് നിങ്ങൾ അഭിസംബോധന ചെയ്യുന്ന ഗ്രൂപ്പിന്റെ  സ്വഭാവ സവിശേഷതകൾക്കനുസൃതമായി മുൻകൂട്ടി നിശ്ചയിക്കുക.

നിങ്ങളെ മനസ്സിലാക്കുവാനും  നിങ്ങൾക്കു മനസ്സിലാകുവാനും.

നിങ്ങൾക്ക് ഒരാളെ മനസ്സിലാക്കണമെന്നുണ്ടെങ്കിലോ മറ്റൊരാൾ നിങ്ങളെ  നന്നായി മനസ്സിലാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലോ Eye Contact എന്നുള്ളത് വളരെ നിർണ്ണായകമാണ്.അത് നിങ്ങൾ പങ്കെടുക്കുന്ന ഒരു അഭിമുഖം ആവാം,നിങ്ങളുടെ തൊഴിൽ മേഖലയിൽ ഒരുകൂട്ടം ആളുകളെ അഭിസംബോധന ചെയ്യുമ്പോഴാകാം,ഒരു വലിയ ആൾക്കൂട്ടത്തോട് സംസാരിക്കുമ്പോഴാകാം,ആദ്യമായി ഒരാളെ പരിചയപ്പെടുമ്പോഴാകാം.ഇങ്ങനെ ഏത് സാഹചര്യത്തിലും നിങ്ങളുടെ കണ്ണുകൾ എപ്പോഴും മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതാവട്ടെ.

 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

12 comments

  • Thanks Sir for your valuable message,
    സാറിൽ നിന്ന് പ്റചോദന० ഉൾകൊണ്ട് ഒരു പരിശീലകനാകണമെന്നു० ,മുഖത്ത് നോക്കി സ०സാരിക്കാൻ സാധിക്കാതിരിക്കുന്നത് എങ്ങിനെയെന്കിലു० പരിഹരിക്കണമെന്നു० കാത്തിരിക്കുമ്പോ..ദേ കിട്ടി സാറിന്റെ വിലപ്പെട്ട കൈത്താങ്ങ്…നന്ദി സാർ
    നിങ്ങളെ ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ല.I like you dear sir…
    By
    ശിഹാബ് മലപ്പുറ०
    KMML Chavara Employee
    Ph:9539658950

  • Sir…
    ഞാൻ ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു സാറിന്റെ ഗ്രൂപ്പിൽ വന്നിട്ട്. പക്ഷെ നാൾക്കുനാൾ എന്റെ confidence level വർധിച്ചുവരുന്നത് എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്. ഒരുപാട് നന്ദി യുണ്ട് സാർ. Thank you sir thank you so much you are a gift of god…..

Your Header Sidebar area is currently empty. Hurry up and add some widgets.