ആത്മവിശ്വാസം എങ്ങനെ ഉണ്ടാക്കാം

ആത്മവിശ്വാസം എന്നത് ഒരാൾക്ക് ജന്മനാ ഉണ്ടാകുന്ന ഒരു കഴിവല്ല.
നമ്മുടെ ജീവിതത്തിലെ നിരന്തരമായ പരിശ്രമത്തിലൂടെ ആർജിച്ചെടുക്കാവുന്ന ഒന്നാണ് ആത്മവിശ്വാസം. ആത്മവിശ്വാസം ഉണ്ടാക്കാൻ ചെയ്യാവുന്ന 5 കാര്യങ്ങൾ വിശകലനം ചെയ്യാം.

1. Face the Problem

എന്നു വെച്ചാൽ പ്രശ്നങ്ങളെ നേരിടുക എന്നതാണ്. കൂടുതൽ പ്രശ്നങ്ങൾ നേരിടുമ്പോൾ
നിങ്ങൾ കൂടുതൽ ആത്മവിശ്വാസമുള്ളവരായി മാറും. ഒരു പ്രശ്നത്തെ നേരിട്ട ശേഷം, ആ പ്രശ്നത്തിനു മുമ്പുണ്ടായിരുന്ന നിങ്ങളുടെ ആത്മവിശ്വാസവും, പ്രശ്നത്തിനു ശേഷം ഉണ്ടായ ആത്മവിശ്വാസവും തമ്മിൽ താരതമ്യം ചെയ്താൽ വലിയ വ്യത്യാസമായിരിക്കും ഉണ്ടായിട്ടുണ്ടാകുക. അതുകൊണ്ട് ഒരിക്കലും പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതിരിക്കുക. പ്രശ്നങ്ങളെ നേരിടുമ്പോൾ സ്വാഭാവികമായി ആത്മാവിശ്വസവും വർദ്ധിക്കും എന്നതാണ്.

2. Overcome the Weakness

നിങ്ങളുടെ ബലഹീനതകളെ മറികടക്കുക എന്നതാണ്. ഉദാഹരണം, നിങ്ങൾക്ക് നോൺ വെജ് വളരെ ഇഷ്ടമാണെന്നു കരുതുക. ആ നോൺവെജിനെ നിങ്ങളെപ്പോൾ വേണ്ടെന്നു വെക്കുന്നുവോ ആ പ്രലോഭനത്തിൽ നിന്നും മറികടക്കുന്നുവോ അപ്പോൾ മുതൽ നിങ്ങളെക്കുറിച്ച് സ്വയം അഭിമാനം തോന്നുകയും അത് ആത്മവിശ്വാസമുണ്ടാക്കുവാൻ കാരണമാകുകയും ചെയ്യും. മദ്യപാനികൾ എന്നന്നേക്കുമായി മദ്യപാനം അവസാനിപ്പിക്കുമ്പോൾ സ്വാഭാവികമായി അവർക്ക് സ്വയം ആത്മവിശ്വാസം ഉണ്ടാകുന്നു.

3. Focus on your strength

നിങ്ങളുടെ സ്ട്രെങ്ങ്ത്ത് ഏതെന്ന് കണ്ടെത്തി അതിനെ ഫോക്കസ് ചെയ്യുക എന്നതാണ്. എല്ലാവർക്കും എല്ലാ കാര്യങ്ങളിലും സ്ട്രെങ്ങ്ത്ത് ഉണ്ടാകണമെന്നില്ല. പക്ഷേ നമ്മുടെ സ്ട്രങ്ങ്ത്ത് എന്താണെന്ന് കണ്ടെത്തി അതിലേക്ക് ഫോക്കസ് ചെയ്യുന്നവഴി ആത്മവിശ്വാസം ഉണ്ടാകുന്നതാണ്.

4. Make a positive book

പോസിറ്റീവ് ബുക്ക് ഉണ്ടാക്കുക എന്നതാണ്. എന്നുവെച്ചാൽ, ആരെങ്കിലും എപ്പോഴെങ്കിലും നിങ്ങളെക്കുറിച്ച് നല്ലതുപറയുകയാണെങ്കിൽ അതൊരു ബുക്കിൽ എഴുതി സൂക്ഷിക്കുക.
എന്നിട്ട് ആഴ്ചയിൽ ഒരിക്കലോ മാസത്തിലൊരിക്കലോ ആ ബുക്ക് എടുത്ത് വായിക്കുക. സ്വാഭാവികമായി അതിലെ കാര്യങ്ങൾ നിങ്ങളിൽ പതിയുകയും അതുവഴി അത്മവിശ്വാസം ഉണ്ടാകുകയും ചെയ്യുന്നു.

5. Develop new skills

എന്നുവെച്ചാൽ വർഷത്തിൽ ഒരിക്കൽ ഒരു പുതിയ സ്കിൽ ആർജിച്ചെടുക്കുക എന്നതാണ്. ഉദാഹരണം,
ഡൈ്രവിംഗ് അറിയാൻപാടില്ലാത്ത ഒരാളാണെങ്കിൽ ഡൈ്രവിംഗ് പഠിക്കണം, പ്രസംഗിക്കാൻ അറിവുള്ളവരല്ലെങ്കിൽ പ്രസംഗിക്കാൻ പഠിക്കണം എന്നിങ്ങനെ എന്തെങ്കിലും പുതിയ ഒരു സ്കിൽ ഒരോ കൊല്ലവും ആർജിച്ചെടുക്കണം. ഇങ്ങനെ പുതിയ കഴിവുകൾ ഉണ്ടാകുന്നതിലൂടെ സ്വാഭാവികമായും ആത്മവിശ്വാസവും ഉണ്ടാകുന്നതാണ്.

ഇങ്ങനെ 5 കാര്യങ്ങൾ ജീവിതത്തിലേക്ക് പ്രാവർത്തികമാക്കുന്ന വഴി ആത്മവിശ്വാസം വർദ്ധിപ്പിക്കാവുന്നതാണ്. ആത്മവിശ്വാസം കൂട്ടാൻ ആർക്കും സാധിക്കും അത് ജീവിത വിജയം കൈവരിക്കാനും സഹായകരമാകും.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.