ആത്മവിശ്വാസം എങ്ങനെ വർദ്ധിപ്പിക്കാം?

കഴിഞ്ഞ ദിവസം എനിക്കൊരു മെസ്സേജ് ലഭിക്കുകയുണ്ടായി ആത്മവിശ്വാസം എങ്ങനെ വർദ്ധിപ്പിക്കാം എന്ന്. ഇതേക്കുറിച്ച് ഒന്നുരണ്ട് യുടൂബ് വീഡിയോകളിൽ ഞാൻ പരാമർശിച്ചിട്ടുണ്ടെങ്കിലും ഡാൻസല്ലിവൻ (Dan Sullivan) ന്റെ പുസ്തകത്തിൽ നിന്നും വായിച്ച കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാം.

നിങ്ങളുടെ സ്ഥാപനത്തിൽ ഒരു പുതിയ മാറ്റം കൊണ്ടുവരുകയോ ഒരു പുതിയ പ്രോജക്ട് ഏറ്റെടുക്കേണ്ടിവരുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ നമ്മൾ പൊതുവെ പറയുന്ന ഒരു വാക്യമുണ്ട് .” ഞാൻ കുറച്ചുകൂടി കോൺഫിഡന്റായിട്ട് ചെയ്യാം.” എന്നാൽ, ആത്മവിശ്വാസം എന്നത് പറയുമ്പോൾ തന്നെ നമ്മിൽ ഉടലെടുക്കുന്ന ഒന്നല്ല. നമ്മൾ തുടർച്ചയായി ചെയ്യുന്ന പ്രവർത്തികളിൽ നിന്നും കാലക്രമേണ രൂപപ്പെടുന്ന ഒന്നാണ് ആത്മവിശ്വാസം. . 4 C’s of Confidence എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്.

  1. Commitment
  2. Courage
  3. Capability
  4. Confidence

Commitment

നിങ്ങൾ ഇതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ ഒരുങ്ങുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിലും കുടുംബക്കാരുടെ ഇടയിലും നിങ്ങൾ നേടാൻ പോകുന്ന ലക്ഷ്യത്തെക്കുറിച്ച് ആദ്യമേ പ്രഖ്യാപിക്കുക. പ്ലസ് ടുവിന് 90 ശതമാനം മാർക്ക് നേടുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിൽ അത് മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നതിലൂടെ ലക്ഷ്യത്തിലേയ്ക്ക് എത്തുവാനുള്ള പ്രയത്നം കൂടും. ഇതിന് പോസിറ്റീവ് പ്രഷർ (Positive Pressure) എന്നുവേണമെങ്കിൽ വിളിക്കാം. നമ്മുടെ ലക്ഷ്യത്തേക്കുറിച്ച് മറ്റുള്ളവർ അറിഞ്ഞല്ലോ എന്ന ചിന്ത ആ ലക്ഷ്യം പൂർത്തികരിക്കാനുള്ള ഉൗന്നൽ സ്വയം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. ഉദാ. പൊതുവേദിയിൽ സംസാരിക്കുവാൻ ബുദ്ധിമുട്ടുള്ള വ്യക്തിയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ ഞാൻ ആ കഴിവ് സ്വയം ആർജിച്ചെടുക്കുമെന്നുള്ള തീരുമാനം മറ്റുള്ളവരെ അറിയിക്കുക.

Courage

ജീവിതത്തിൽ പാലിക്കേണ്ട ഒരു കാര്യമാണ് ഏറ്റെടുത്ത കാര്യം ചെയ്തുതീർക്കുക എന്നുള്ളത്. അത് ഒരു സ്വഭാവമായി മാറുന്നതോടെ ഏറ്റെടുത്ത കാര്യം നടക്കാത്ത പക്ഷം ഉറക്കമില്ലായ്മ, ടെൻഷൻ, പേടി എന്നിവ അനുഭവപ്പെടും. അപ്പോൾ പിന്തിരിയാതെ ഏറ്റെടുത്ത കാര്യം നിർവഹിക്കാൻ ബാധ്യസ്ഥരായി മുന്നോട്ട് പോകുമ്പോഴാണ് Courageൽ എത്തുന്നത്. ഇത്രയും കാലം നിഷ്പ്രയാസത്തോടെ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങൾ ഉപേക്ഷിക്കുവാനും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുവാനും നിങ്ങൾ നിർബന്ധിതരാകും. ഉദാ. പൊതുവേദിയിൽ സംസാരിക്കുമെന്ന് തീരുമാനിച്ച നിങ്ങൾ, അതിനു വേണ്ടി ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുവാനും, പ്രായോഗികതലത്തിൽ കൊണ്ടുവരാനുമുള്ള ധൈര്യം അവലംബിക്കുക.

Capability

ഒരു കാര്യം പല തവണ ചെയ്യുന്നതിലൂടെ ആ കഴിവ് നമ്മൾ ആർജിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഉദാ. പൊതുവേദിയിൽ നിർഭയം സംസാരിക്കുക എന്ന പ്രവൃത്തി പല ആവർത്തി ചെയ്യുന്ന പക്ഷം നിങ്ങളുടെ ആ കഴിവ് വളരുകയാണ്.

Confidence

കഴിവുകൾ ആർജിക്കുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ നമുക്ക് നമ്മെ കുറിച്ചുള്ള വിശ്വാസം വർദ്ധിക്കുകയും വെല്ലുവിളികളെ നേരിടാനുള്ള ശേഷി ഉണ്ടാകുകയും ചെയ്യും.

ഇൗ ഘടകങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ ആത്മവിശ്വാസം രൂപപ്പെടുത്തിയെടുക്കാവുന്നതാണ്.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

2 comments

Your Header Sidebar area is currently empty. Hurry up and add some widgets.