ആശയങ്ങളെ യാഥാർഥ്യമാക്കാം..

ഒരു ദിവസത്തിൽ അറുപതിനായിരത്തോളം ചിന്തകൾ മനുഷ്യമനസ്സിലൂടെ കടന്നുപോകുന്നുവെന്ന് പറയപ്പെടുന്നു. ഇതിൽ നിങ്ങളുടെ  ലക്ഷ്യത്തോട് സമന്വയിപ്പിക്കാനാവുന്നതും,ജീവിതത്തിൽ പ്രാപല്യമാക്കിയാൽ ഒരുപാടു നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നതുമായ  ചിന്തകളെ അല്ലെങ്കിൽ ആശയങ്ങളെ യാഥാർഥ്യമാക്കുവാൻ സഹായിക്കുന്ന  പ്രക്രിയകളാണ് താഴെ പറയുന്നവ. ആവശ്യപ്രദമായ ആശയങ്ങളെ കണ്ടുപിടിക്കാനും അവ ജീവിതത്തിൽ ഉപയോഗപ്രദമാക്കുവാനും ഇതിലൂടെ സാധിക്കുന്നു.

ആശയങ്ങളെ രേഖപ്പെടുത്തുക

നിങ്ങളുടെ ലക്ഷ്യത്തിനു പ്രസക്തമായ  നല്ല ആശയങ്ങളെ കുറിച്ചിടുക.”ഫ്ലാഷ്  ഐഡിയാസ്” (Flash Ideas) എന്ന കുറിപ്പ് പുസ്തകത്തിൽ തിരഞ്ഞെടുത്ത ആശയങ്ങൾ പകർത്തിവെയ്ക്കുക . ഉദാ : ഒരു സിനിമ കണ്ട് അതിൻ്റെ ക്ലൈമാക്സ് മറ്റൊരു തരത്തിൽ ആയിരുന്നുവെങ്കിൽ ആ സിനിമ വൻ വിജയമാവുമെന്നു നിങ്ങൾക്കു തോന്നുന്നു .ഈ ഒരാശയം സിനിമാമേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് ഉപയോഗപ്രദമാണ് അല്ലാത്ത ഒരാൾക്ക് ഉപയോഗശൂന്യവും. ചിലപ്പോൾ നിങ്ങളുടെ ജോലി എളുപ്പത്തിൽ ചെയ്യാനുള്ള മാർഗ്ഗങ്ങളാവാം, ഒരു ബിസിനസ് പദ്ധതിയാവാം, വ്യക്തിപരമായ കാര്യങ്ങളാവാം, എന്തുതന്നെ ആയിക്കൊള്ളട്ടെ “ഫ്ലാഷ് ഐഡിയാസ് “-ൽ കുറിക്കുക .ഇതു ശീലമാകുമ്പോൾ ആശയദാരിദ്ര്യം അനുഭവപ്പെടുകയുമില്ല.

റിസോഴ്സ്സസ് ( RESOURCES) കണ്ടെത്തുക

എഴുതി വെച്ച കാര്യങ്ങൾ ഒരോ ആഴ്ച കൂടുമ്പോഴും മറച്ചു നോക്കുകയും, അവയിൽ തെരഞ്ഞെടുത്തവ പ്രാവർത്തികമാക്കുവാൻ വേണ്ട സമയം,ഘടകങ്ങൾ, വിഭവങ്ങൾ എല്ലാം രേഖപ്പെടുത്തുക. ആശയം,എങ്ങനെ ഉപയോഗപ്രദമാക്കാം,അതിന് കൈവശമുള്ളതും വേണ്ടതുമായ റിസോഴ്സ്സ്സുകൾ, സമയക്രമം, നേരിട്ടേക്കാവുന്ന പ്രതിബന്ധങ്ങള്‍, ഇവയെല്ലാം മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ പ്രാവർത്തികമാക്കുവാൻ എളുപ്പമാണ്.ഉദാ : കുടുംബത്തിന്റെ ആരോഗ്യസംരക്ഷണത്തിന് രാവിലെ ഒരുമിച്ചു യോഗ ചെയ്യാമെന്ന ആശയത്തെ പ്രാവർത്തികമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു.രാവിലെയാണ് യോഗ ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കുടുംബത്തിലെ എല്ലാവർക്കും  ആ സമയം അനുയോജ്യമാണോയെന്ന് ഉറപ്പു വരുത്തണം.കുടുംബനാഥ രാവിലെ കുടുംബ കാര്യങ്ങളിൽ തിരക്കിലാണോയെന്നും,കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു സ്‌കൂളിൽ പോകണ്ട സമയവുമെല്ലാം വിശകലനം ചെയ്യണം.യോഗയെ കുറിച്ച് അറിവില്ലെങ്കിൽ പഠിപ്പിക്കാൻ പറ്റുന്ന അദ്ധ്യാപകനെ കണ്ടെത്തണം.

അവ  ജീവിതത്തിൽ പ്രാപല്യമാകുക

ലഭിച്ച ആശയം ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുള്ള പദ്ധതിയുണ്ടാകുകയാണ് ഇനി ചെയേണ്ടത്. എങ്ങനെ ,എപ്പോൾ ചെയ്യണമെന്ന് ലിസ്റ്റ് ചെയ്യുക .ഉദാ : യോഗ പഠിക്കുവാൻ നിങ്ങൾ തീരുമാനിച്ചുവെങ്കിൽ ആദ്യം സമയ പരിധി നിശ്ചയിക്കുക .” മൂന്ന് മാസത്തിനുള്ളിൽ ഞാൻ യോഗയിൽ പ്രാവിണ്യം നേടിയിരിക്കും “. ഈ മൂന്ന് മാസത്തെ പല ഘട്ടങ്ങളായി തിരിക്കുക. ഓരോ ആഴ്ചയും നിങ്ങളുടെ പഠന വ്യാപ്‌തിയെ പരിശോധിക്കുക. എപ്പോൾ ആണ് യോഗയ്ക്ക് വേണ്ടി സമയം മാറ്റി വയ്ക്കുവാൻ സാധിക്കുക എന്നത് കണ്ടെത്തുക.എങ്ങനെ പഠിക്കണമെന്ന് തീരുമാനിക്കുക .ഓൺലൈൻ കോഴ്സ് ആണോ സ്വീകരിക്കേണ്ടത്, അല്ലെങ്കിൽ അദ്ധ്യാപകനെ കണ്ടെത്തുകയാണോ ചെയേണ്ടത്. ഈ വക കാര്യങ്ങൾ തീരുമാനത്തിലെത്തിക്കുകയും പ്രാപല്യത്തിൽ വരുത്തുകയും ചെയ്യുക

ഇങ്ങനെ നിങ്ങളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാം…

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

9 comments

Your Header Sidebar area is currently empty. Hurry up and add some widgets.