എങ്ങനെ തീരുമാനങ്ങൾ എടുക്കണം

ജീവിതത്തിൽ വിജയിച്ചവർക്കെല്ലാം ഉണ്ടാകുന്ന അടിസ്ഥാനപരമായ ഒരു കഴിവ് എന്നുപറയുന്നത്, തീരുമാനങ്ങൾ എങ്ങനെ നന്നായി എടുക്കാൻ കഴിയുന്നു എന്നതാണ്. അതുകൊണ്ടാണ് നിങ്ങളുടെ വിധി നിങ്ങളുടെ തീരുമാനങ്ങളുടെ പരിണതഫലമാണെന്നു പറയുന്നത് . കാരണം, തീരുമാനങ്ങളിൽ നിന്നാണ് പ്രവൃത്തികൾ ഉണ്ടാകുന്നത്. പ്രവൃത്തികളിൽ നിന്നാണ് റിസൾട്ടുകളുണ്ടാകുന്നത്. തീരുമാനങ്ങൾ തെറ്റിയാൽ പ്രവൃത്തികൾ തെറ്റും പ്രവൃത്തികൾ തെറ്റിയാൽ റിസൾട്ട് തെറ്റും. റിസൾട്ട് തെറ്റിയാൽ ജീവിതം തന്നെ തെറ്റും. എങ്ങനെയാണ് ഒരു നല്ല തീരുമാനം രൂപപ്പെടുക? തീരുമാനങ്ങൾ എടുക്കുന്നത് ഒരു പ്രക്രിയയാണ്.  ശാസ്ത്രീയമായി അതിന് 7 സ്റ്റെപ്പുകളാണുള്ളത്.

View video

https://www.youtube.com/watch?v=pwu2atB_hoc

1. Understanding the problem or Situation

നമ്മൾ ഏതു കാര്യത്തിലാണോ തീരുമാനം എടുക്കേണ്ടത്, ആ കാര്യത്തിനെകുറിച്ച് വ്യക്തമായി മനസ്സിലാക്കുക. ഉദാ. എനിക്കൊരു വീട് വാങ്ങണം എന്നുകരുതുക. എനിക്കപ്പോൾ ഏതുതരം വീടാണ് വേണ്ടത്, എത്ര ബെഡ് റൂം വേണം, എത്ര സ്ക്വയർഫീറ്റിലുള്ള വീടായിരിക്കണം, എന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വീടായിരിക്കുമോ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുക.

2. Data Collection

ഒരു തീരുമാനത്തിന് വേണ്ടതായ എല്ലാ വിവരങ്ങളും ശേഖരിക്കുക എന്നതാണ് രണ്ടാമത്തെ സ്റ്റെപ്പ്. ഉദാ. നേരത്തെ പറഞ്ഞപോലെ വീട് വാങ്ങിക്കുന്ന കാര്യമാണെങ്കിൽ എന്റെ ബഡ്ജറ്റിന് പറ്റിയ വീട് എവിടെകിട്ടും, സ്ഥലം വാങ്ങിച്ചാണ് വീട് പണിയേണ്ടതെങ്കിൽ ആ സ്ഥലത്തിന് എത്ര രൂപ വരും, ഏതു പ്രദേശത്താണ് വിലക്കുറവുള്ളത് ഇങ്ങനെ വീട് വാങ്ങിക്കുന്നതിനെക്കുറിച്ച് അല്ലെങ്കിൽ പണിയേണ്ടതിനെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കുക.

3. Finding Alternatives

ഒന്നാമത്തെ സ്റ്റെപ്പിൽ മനസ്സിലാക്കിയ പ്രശ്നത്തിന് അല്ലെങ്കിൽ കാര്യത്തിന് പ്രതിവിധിയായി രണ്ടാമത്തെ സ്റ്റെപ്പിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പല പരിഹാരങ്ങളും കണ്ടെത്തുകയെന്നതാണ് മൂന്നമത്തെ സ്റ്റെപ്പ്. ഇൗ സ്റ്റെപ്പിൽ ഒരു പരിഹാരമല്ല പല പരിഹാരങ്ങളും കണ്ടെത്തിയിട്ടുണ്ടാകും. ഉദാ. ഒരു വീട് കണ്ടിട്ട് അതെടുക്കാം എന്ന് ചിന്തിക്കുന്നതിന് പകരം നമുക്ക് പറ്റിയ മൂന്നോ നാലോ വീടുകൾ കണ്ടെത്തുക.

4. Identifying the consequences of each alternative

നമ്മൾ തിരഞ്ഞെടുത്ത ഒാരോ ഒപ്ഷന്റേയും (പരിഹാരങ്ങളുടെയും) ഗുണദോഷങ്ങൾ കണ്ടെത്തുക. ഉദാ. വീട് വാങ്ങിക്കുവാൻ വേണ്ടി തിരഞ്ഞെടുത്ത ഒാപ്ഷനിൽ ഒാരോ വീട് വാങ്ങിച്ചാലുണ്ടാകാവുന്ന ഗുണദോഷങ്ങളെ മനസ്സിലാക്കുക.

5.Choosing the best alternative

നമ്മൾ കണ്ടെത്തിയ പല ഒാപ്ഷനുകളിൽ നിന്നും നമുക്ക്  അനുയോജ്യമായ ഒരു പരിഹാരം അല്ലെങ്കിൽ ഒരു തീരുമാനം, അതാണ് നമ്മുടെ ശരിയായ തീരുമാനം (Final Decision) എന്ന് പറയുന്നത്.

6. Execution

നമ്മൾ എടുത്ത തീരുമാനം പ്രാവർത്തികമാക്കുക എന്നതാണ് ആറാമത്തെ സ്റ്റെപ്പ്. തീരുമാനം തീരുമാനമായി തന്നെ ഇരിക്കുമ്പോൾ അതിന് യാതൊരു വിലയുമില്ല. തീരുമാനത്തിന് വിലയുണ്ടാകുന്നത് അത് പ്രവൃത്തിയിൽ കൊണ്ടുവരുമ്പോഴാണ്.

7. Evaluation

നമ്മുടെ പ്രവൃത്തിപഥത്തിൽ കൊണ്ട് വന്ന തീരുമാനത്തിന് എന്തെങ്കിലും അപാകതകളുണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നിങ്ങനെയെല്ലം നമ്മൾ എടുത്ത തീരുമാനത്തിനെ  വിശകലനം ചെയ്ത് വിലയിരുത്തുക.

മനുഷ്യന്റെ ഉയർച്ചയ്ക്കുള്ള ആദ്യ പടി ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ്. ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ ഇൗ 7 കാര്യങ്ങളും ശ്രദ്ധിക്കുക വഴി നല്ല തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയും, നല്ല തീരുമാനങ്ങളിലൂടെ ജീവിത വിജയമുണ്ടാകുകയും ചെയ്യുന്നു.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

1 comment

Your Header Sidebar area is currently empty. Hurry up and add some widgets.