നമ്മളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്ന രീതികളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വങ്ങളെ മൂന്നായി തരം തിരിക്കാം
1. Inflated Personality
ഉൗതിവീർപ്പിക്കപ്പെട്ട വ്യക്തിത്വം എന്നുപറയാം. അതായത് പൊങ്ങച്ചം പറയുന്നവർ ഇൗ വ്യക്തിത്വത്തിൽപ്പെടും. നമുക്കുള്ളതിനേക്കാൾ കൂടുതൽ പെരുപ്പിച്ച് കാണിക്കുന്നവരായിരിക്കും ഇവർ. ഇങ്ങനെയുള്ളവരുടെ പ്രശ്നം ഇവർ പൊതുവെ ഇൗഗോ ഉള്ളവരായിരിക്കും.
2. Deflated Personality
കാറ്റുപോയ ബലൂൺ പോലെയാകും ഇവർ. സ്വയം ഒരു വിലയുംകൊടുക്കാതെ തന്നെ ഒന്നിനും കൊള്ളില്ല എന്ന മനോഭാവം ഉള്ളവരായിരിക്കും. താൻ കറുത്തു പോയി, മെലിഞ്ഞുപോയി, തനിക്ക് ഭയങ്കര വണ്ണമാണ് എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകൾ ഉള്ളവരായിരിക്കും ഇവർ. അതുകൊണ്ടുതന്നെ ആത്മവിശ്വാസം ഇവർക്ക് കുറവായിരിക്കും. ഇത്തരം വ്യക്തിത്വമുള്ളവരാണ് നിരാശകളിൽ (Depression) അകപ്പെടുന്നത്.
3. Real Personality
താൻ ആരാണെന്നും തന്റെ ശക്തി എന്താണെന്നും ബലഹീനതകൾ എന്താണെന്നും തിരിച്ചറിവുള്ളവരായിരിക്കും ഇവർ. അതിന് ഏറ്റവും ഉത്തമമായ ഉദാഹരണം മഹാത്മാഗാന്ധിയാണ്. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് ഒരു രാജ്യത്തിന്റെ സമന്വിതനായിരുന്ന
നേതാവ് തന്റെ വസ്ത്രധാരണ രീതിയിൽ സ്വീകരിച്ച തികച്ചും വ്യത്യസ്തമായ നിലപാട്. അത് ചൂണ്ടി കാണിക്കുന്നത് അദ്ദേഹത്തിന്റെ അപാരമായ ആത്മവിശ്വാസത്തെയാണ്. അതുമാത്രമല്ല, അതുപോലെ ഇന്നും ജീവിച്ചിരിക്കുന്ന ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. അതിലൊരാളാണ് തമിഴ് സിനിമാ നടൻ സൂപ്പർ സ്റ്റാർ രജനികാന്ത്. നമ്മുക്കെല്ലാവർക്കുമറിയാം സിനിമാലോകമെന്നുപറയുന്നത് ഒരു മായിക ലോകമാണെന്ന്. തന്റെ പ്രായവും, തന്റെ ഇമേജിന് കോട്ടം തട്ടാവുന്ന പല കുറവുകളും സമൂഹത്തിന്റെ മുന്നിൽ യാതൊരു മടിയും കൂടാതെ പുറത്തുകാണിക്കുന്ന ഒരാളാണ് അദ്ദേഹം. റിയൽ പേഴ്സണാലിറ്റിയുള്ളവർ പൊതുവേ അങ്ങനെയായിരിക്കും. അവർക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. മറ്റു രണ്ട് വ്യക്തിത്വങ്ങളെ അപേക്ഷിച്ച് ഇൗ വ്യക്തിത്വമുള്ളവർക്ക് പൊതുവെ പേടിയുണ്ടാകില്ല. കാരണം, അവർ അവരുടെ യാഥാർഥ്യത്തെ യാഥാർഥ്യമായിതന്നെ കാണുന്നതുകൊണ്ടാണ്.
റിയൽ പേഴ്സണാലിറ്റിയിലേയ്ക്ക് വളരാൻ 3 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
1. Introspection
പുറത്തേ്ക്ക് നോക്കുന്നതിന് പകരം നമ്മൾ അകത്തേയ്ക്ക് നോക്കുക. ഞാൻ ആരാണ്? എന്റെ കഴിവ് എന്താണ്? എന്റെ ബലഹീനത എന്താണ്? എന്റെ നിലവാരം എന്താണ്? എന്നിങ്ങനെ എന്നെ ഞാൻ അകത്തേയ്ക്ക് നോക്കി മനസ്സിലാക്കുന്നതിനെയാണ് ഇൻട്രോസ്പെക്ഷൻ (Introspection) എന്നുപറയുന്നത്. ആ മനസ്സിലാക്കൽ വർദ്ധിക്കുമ്പോൾ റിയൽ പേഴ്സണാലിറ്റിയിലേയ്ക്ക് നമ്മൾ കൂടുതലായി അടുക്കുകയാണ് ചെയ്യുന്നത്.
2. Self Analysis
എല്ലാ ദിവസവും നമ്മൾ നമ്മളെപ്പറ്റി സ്വയം വിശകലനം ചെയ്യുക. ഇന്ന് ഞാൻ ചെയ്ത പ്രവൃത്തികൾ എന്റെ ഏതു വ്യക്തിത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്, അത് എന്നെ റിയൽ പേഴ്സണാലിറ്റിയിലേയ്ക്ക് അടുപ്പിക്കുന്നതായിരുന്നുവോ അല്ലെങ്കിൽ അതെങ്ങനെ എനിക്ക് മാറ്റിയേടുക്കാം എന്നിങ്ങനെയുള്ള വിശകലനം നമ്മുടെ വ്യക്തിത്വത്തെ നല്ല രീതിയിൽ മാറ്റിയെടുക്കുവാൻ സാധിക്കും.
3. Write down the insights
മേൽ പറഞ്ഞപോലെ സ്വയം വിശകലനം ചെയ്തുകിട്ടുന്ന കാര്യങ്ങൾ നമ്മൾ എഴുതി വെയ്ക്കുക. ഉദാ. ഞാനിന്നു ചെയ്ത പ്രവൃത്തി എന്നെ ഏതു കാര്യത്തിലേയ്ക്ക് നയിച്ചു?, ഇന്നത്തെ എന്റെ ചിന്തകൾ എന്നെ എന്തു ചെയ്യുവാൻ പ്രേരിപ്പിച്ചു? എന്നിങ്ങനെ ഉൾകാഴ്ചകളിൽ നിന്നും കിട്ടുന്ന തിരിച്ചറിവുകളെ നമ്മൾ എഴുതി വെയ്ക്കുക. ഇങ്ങനെ എഴുതിവെക്കുന്നതിലൂടെ മാറ്റിയെടുക്കേണ്ട പല സ്വഭാവങ്ങളും മാറ്റിയെടുക്കുവാൻ സഹായകരമായിരിക്കും.
ഇൗ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഞാൻ ആരാണ്, എന്റെ യഥാർത്ഥ വ്യക്തിത്വം എന്താണ് എന്നെല്ലാം മറ്റുള്ളവരിലേയ്ക്ക് കൂടി പ്രതിഫലിപ്പിക്കുമ്പോൾ നമ്മൾ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളാകുന്നു. എല്ലാ മനുഷ്യർക്കും ബലങ്ങളും ബലഹീനതകളും ഉണ്ടാകും അതേ രീതിയ്ക്ക് അത് സ്വയം ഉൾക്കൊള്ളുവാൻ കഴിഞ്ഞാൽ അത് റിയൽ പേഴ്സണാലിറ്റിയിലേയ്ക്കുള്ള ചുവടുവെപ്പാകുന്നു.
VIEW VIDEO
Dear Madhu chetta,
I’m waiting for your valuable Time to meet.
Good sir
You a a complete motivator