എങ്ങനെ നേരത്തെ എഴുന്നേൽക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാം ?

ഇതിനെക്കുറിച്ചു സ്ഥിരമായി എന്റെ ആശയങ്ങൾ  പങ്കുവയ്ക്കാൻ പലരും  നിർദേശിക്കാറുണ്ട് .എങ്ങനെ നേരത്തെ എഴുന്നേൽക്കുന്ന ശീലം ഉണ്ടാക്കാം എന്നതിലേക്ക് കടക്കുന്നതിനു മുൻപ് ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിങ്ങൾ എന്തിനാണ് രാവിലെ നേരത്തെ എഴുന്നേൽക്കുന്നത്?

എന്തിന് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ മാത്രമേ ലക്ഷ്യമെന്തെന്ന് ഉറപ്പിക്കുവാൻ  സാധിക്കുകയുള്ളു.ചെയ്യാൻ പോകുന്ന കാര്യത്തിനോട് താല്പര്യം ജനിക്കണമെങ്കിൽ അതിന്റെ ഉദ്ദേശമെന്തെന്ന് വ്യക്തമായിരിക്കണം.

ചില ദിവസങ്ങളിൽ 24  മണിക്കൂറിൽ കൂടുതൽ കിട്ടിയിരുന്നുവെങ്കിൽ എന്ന് നമ്മൾ ആലോചിക്കാറുണ്ട് . സമയം കിട്ടുന്നില്ല എന്ന് പരാതി പറയുകയും ചെയ്യും .അടുത്തിടെ ഒരു ലേഖനം ഞാൻ വായിക്കുകയുണ്ടായി.ഇന്ത്യക്കാർ ആഴ്ചയിൽ  17 മണിക്കൂർ ഇൻറർനെറ്റിൽ ചിലവഴിക്കുന്നുവത്രേ .ഉള്ള സമയം ശരിയായ രീതിയിൽ നമ്മൾ ഉപയോഗിക്കുന്നില്ല എന്നതല്ലേ ഇതിനർത്ഥം?

രാവിലെ നേരത്തെ എണീക്കുന്നതിലൂടെ ഫലപ്രദമാക്കുവാൻ പറ്റുന്ന സമയം നമുക്ക് ലഭിക്കുന്നു .ആ സമയം നല്ല രീതിയിൽ വിനിയോഗിക്കുവാനും ശ്രദ്ധ കേന്ദ്രികരിക്കേണ്ട ജോലികളിൽ ഏർപ്പെടുകയും ചെയ്യാം. സമയമില്ലെന്നു പറഞ്ഞു  മാറ്റിവെച്ച നിങ്ങളുടെ വളർച്ചയ്ക്കു  ആവശ്യമായ കാര്യങ്ങൾ നിർവ്വഹിക്കാം. കുടുംബമായതോടെ നിങ്ങൾക്കായി ജീവിക്കുന്ന കാലഘട്ടം കഴിഞ്ഞെന്നു വിചാരിച്ച് നിങ്ങളുടെ സ്വയം വളർച്ചക്കുള്ള കാര്യങ്ങൾ  മാറ്റി വയ്‌ക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ  ആത്മാവലോകനത്തിനും സ്വയം വളർച്ചയ്ക്കും ഈ  സമയം ഉപയോഗിക്കാം.

ചെയ്യേണ്ട കാര്യങ്ങൾ

1.പതുക്കെ ശീലങ്ങളിൽ മാറ്റം വരുത്താം .

ഇതു വരെ 7  മണിക്ക് എഴുന്നേൽക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ  ഒറ്റയടിക്ക് തന്നെ എഴുന്നേൽക്കാതെ പതുക്കെ പതുക്കെ  സമയം നേരത്തേയാക്കാം. ഉദാ 6 .45 ,പിന്നെ 6 .30 അങ്ങനെ .പക്ഷെ രാവിലെ എണീക്കുമ്പോൾ തന്നെ നല്ല ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ഉറക്കത്തെ   ട്രാക്ക് ചെയ്യണം.ഉറക്കത്തിനു നിരവധി ഘട്ടങ്ങൾ ഉണ്ട്.REM ഘട്ടത്തിൽ (Rapid Eye Movement Sleep ) എഴുന്നേൽക്കുകയാണെങ്കിൽ ഉറക്ക ക്ഷീണം അനുഭവപ്പെടുകയില്ലെന്ന്  പറയപ്പെടുന്നു. സമയത്തിൽ മാറ്റങ്ങൾ വരുത്തി നിത്യ പരിശോധന നടത്തുകയാണെങ്കിൽ  നിങ്ങളുടെ ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളുടെ ദൈർഘ്യം  കണ്ടെത്താൻ സാധിക്കും.

2.സൗഹൃദ വലയം ഉണ്ടാക്കുക

നേരത്തെ എഴുന്നേൽക്കാൻ താല്പര്യമുള്ള ,ആ ശീലം ഉണ്ടാക്കി എടുക്കാൻ ആഗ്രഹിക്കുന്ന  സൗഹൃദ വലയം ഉണ്ടാക്കുക .ആ സമയം എങ്ങനെ വിനിയോഗിച്ചെന്നു ചർച്ച ചെയ്യാം.ചെറുപ്പത്തിൽ കഥ-കവിതയൊക്കെ എഴുതിയിരുന്നവർ ഉണ്ടാകാം .അന്യം നിന്നുപോയ  ഈ ശീലങ്ങൾ വളർത്തി എടുക്കുന്നതുവഴി ചെറുപ്പത്തിൽ ഈ കഴിവിലൂടെ കിട്ടിയിരുന്ന ബഹുമാനവും ആത്മവിശ്വാസവും തിരികെ പിടിക്കാം.

3.വ്യവസ്ഥ ഉണ്ടാക്കുക

അലാറം അടിച്ചാൽ  സ്നൂസ് ബട്ടൺ (Snooze Button) അമർത്തില്ലെന്നു തീരുമാനിക്കുക.അലാറം കേട്ടാൽ  എഴുന്നേൽക്കുന്നത്  ശീലമാക്കിയാൽ ബോധപൂർവ്വമല്ലതെത്തന്നെ എഴുന്നേൽക്കുന്ന രീതിയിലേക്ക് നമ്മൾ മാറും.

4.രാത്രി നേരത്തെ കിടക്കുന്നത് ശീലമാക്കുക

മൊബൈലിൽ ആവശ്യമില്ലാതെ സമയം ചിലവാക്കുന്നത്  നിർത്തിയാൽ തന്നെ രാത്രി നേരത്തെ കിടക്കാനാവും.

പ്രഭാതത്തിൽ ശ്രദ്ധയെ വ്യതിചലിപ്പിക്കാൻ ഉതകുന്ന കാര്യങ്ങൾ കുറവായിരിക്കും . നമ്മുടെ കാര്യക്ഷമത വർദ്ധിക്കുമെന്നതിനാൽ ചെയ്യുന്ന ജോലിയുടെ ദൈർഘ്യം കുറയുകയും കൂടുതൽ ഫലപ്രാപ്തി കൈവരിക്കുകയും ചെയ്യും.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

5 comments

  • സാർ, വളരെ ഉപകാരപ്രദമായ ഇതു പോലുള്ള ലേഖനങ്ങൾ വായിക്കുന്നതിലൂടെ, വായനാ ശീലം വളർത്തിയെടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു. താങ്ക്യു സാർ ‘

Your Header Sidebar area is currently empty. Hurry up and add some widgets.