ഒരു വ്യക്തിക്ക് മറ്റൊരാളിൽ സ്വാധീനം ചെലുത്താൻ കഴിയുക എന്നുള്ളത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വില കല്പ്പിക്കേണ്ട കഴിവുകളിൽ ഒന്നാണ്.നിങ്ങളുടെ കുടുംബത്തിലോ, സുഹൃത്തുക്കൾക്കിടയിലോ, ജോലിസ്ഥലത്തോ ,സമൂഹത്തിൽ എവിടെത്തന്നെയായാലും മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയുമ്പോഴാണ് നിങ്ങളുടെ ജീവിതം അർത്ഥ പൂർണ്ണമാകുന്നത്.
നിങ്ങൾക്ക് മറ്റൊരാളിൽ എത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയും എന്നതാണ് നിങ്ങളും ആ വ്യക്തിയും തമ്മിലുള്ള ബന്ധത്തെ നിർവ്വചിക്കുന്ന ഘടകം.ഉദാ:ഒരു സെയിൽസ്മാന് തനിക്ക് ലഭിക്കുന്ന കസ്റ്റമറിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയും എന്നതായിരിക്കും അയാളുടെ ആ തൊഴിലിലുള്ള വിജയത്തെ നിർണ്ണയിക്കുക.ഇതുപോലെ തന്നെ ഒരു ഭർത്താവിനും ഭാര്യക്കും പരസ്പരം എത്രത്തോളം നന്നായി സ്വാധീനം ചെലുത്താൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ മുന്നോട്ടുള്ള ജീവിതം.ഇങ്ങനെ തന്നെ നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിലോ ഒരുപക്ഷെ നിങ്ങൾ ആദ്യമായി കണ്ടുമുട്ടുന്ന വെക്തിയാണെങ്കിൽകൂടി ഏറ്റവും മികവുറ്റ രീതിയിൽ അയാളിൽ സ്വാധീനം ചെലുത്തുക എന്നുള്ളത് ഏറ്റവും അനിവാര്യമായ ഒന്നാണ്.
എങ്ങനെയാണ് മറ്റുള്ളവരെ സമർത്ഥമായി സ്വാധീനിക്കാൻ കഴിയുക എന്നുള്ളത് നമുക്ക് പരിശോധിക്കാം.
1 . വിശ്വസ്തത ….ആത്മാർത്ഥത
നിങ്ങൾ ആരെ സ്വാധീനിക്കാൻ ആഗ്രഹിക്കുന്നുവോ അവരുമായുള്ള സംസാരങ്ങളിലും പ്രവർത്തികളിലും കഴിവതും ആത്മാർത്ഥത കാത്ത് സൂക്ഷിക്കുക എന്നതാണ്.എവിടെ നിങ്ങൾ ആത്മാർത്ഥമായി ഇടപെടുന്നുവോ അവിടെ സ്വാഭാവികമായും വിശ്വസ്തത രൂപപ്പെടും.നമ്മുടെ രാഷ്ട്രപിതാവായി മഹാത്മാ ഗാന്ധിയെ നാം ആദരിക്കുന്നത് അംഗീകരിക്കുന്നത് തീർച്ചയായും അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തിയിലും രാജ്യത്തോടുണ്ടായിരുന്ന ആത്മാർഥത കൊണ്ടാണ്.ഇതുപോലെ ഏതൊരു വ്യക്തിയെയും സ്വാധീനിക്കുന്നതിനുള്ള ആദ്യ ചുവട് എന്നുള്ളത് അവരുമായി പരമാവധി ആത്മാർഥത വച്ച്പുലർത്തുക എന്നുള്ളതാണ്.
2 .ബന്ധപ്പെടുത്തി സംസാരിക്കുക .
എന്ത് കാര്യം സംസാരിക്കുമ്പോഴും നിങ്ങൾ സ്വാധീനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയും അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി സംസാരിക്കുക.ഒരാളുടെ ജീവിതവുമായി ബന്ധമില്ലാത്ത ഒന്നിനോടും അയാൾക്ക് താല്പര്യം ഉണ്ടായിരിക്കുകയില്ല.നിങ്ങൾ പറയുന്ന കാര്യങ്ങൾ അയാളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന തോന്നൽ ഒരാളിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ സ്വാഭാവികമായും അയാൾ നിങ്ങളാൽ സ്വാധീനിക്കപ്പെട്ടു എന്നതാണ് സത്യം.നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ഫോട്ടോ കാണുകയാണെന്ന് കരുതുക തീർച്ചയായും മറ്റെന്തിനേക്കാളും നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുക നിങ്ങളെ തന്നെയായിരിക്കും.നിങ്ങളുമായി ബന്ധമുള്ളതിനോട് മാത്രമേ നിങ്ങൾക്ക് താല്പര്യമുണ്ടാവുകയുള്ളു.
3.തെളിവുകൾ കൊണ്ട് സമർത്ഥിക്കുക.
നിങ്ങൾ ഒരു വ്യക്തിയോട് എന്ത് കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും കേവലം സംസാരങ്ങൾക്കപ്പുറം തെളിവുകൾ കൊണ്ട് അതിനെ സമർത്ഥിക്കുക.നിങ്ങൾ ജീവിതത്തിലെടുത്ത ഏതെങ്കിലുമൊരു തീരുമാനത്തിന്റെ റിസൾട്ട് ഒരു വ്യക്തിയുമായി പങ്കുവെക്കുക,അപ്പോൾ അദ്ദേഹത്തിന് അത് പരിശോധിക്കുന്നതിനും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ബോധ്യമാകുന്ന പക്ഷം നിങ്ങളുടെ വാക്കുകൾക്ക് അയാൾ കൂടുതൽ കല്പിക്കുന്നതിനും കാരണമാകും.
- നല്ല ശ്രോതാവായിരിക്കുക.
മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുക,അവർ പറയുന്ന കാര്യങ്ങൾക്ക് അനുകൂല മനോഭാവത്തിൽ ശ്രവിക്കുക.ഇത് സ്വാഭാവികമായും ഒരാൾക്ക് നിങ്ങളിൽ താല്പര്യം ജനിക്കുന്നതിന് കാരണമാവും.നിങ്ങളെ കേൾക്കുന്ന ഒരാളോട് നിങ്ങൾക്ക് ഇഷ്ടവും താല്പര്യവും ഉണ്ടാവും എന്നത് തീർച്ചയാണ്.ഒരാളെ നിങ്ങൾ കേൾക്കുമ്പോൾ അയാളുടെ വികാരങ്ങളും ചിന്തകളുമൊക്കെ നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു എന്ന തോന്നൽ അയാളിൽ ഉണ്ടാക്കുന്നു.സംസാരിക്കുന്ന ആളുകളേക്കാൾ ഒരാളെ കേൾക്കുന്നവരാണ് അയാളെ കൂടുതൽ സ്വാധീനിക്കുക.
- ആധികാരികത ഉറപ്പ് വരുത്തുക.
നിങ്ങൾ ഒരാളോട് സംസാരിക്കുമ്പോൾ അല്ലെങ്കിൽ നിങ്ങൾക്ക് കിട്ടിയ ഒരു അറിവ് പങ്കുവെക്കുമ്പോൾ അതിൻ്റെ ആധികാരികത ഉറപ്പുവരുത്തുക.പണ്ട് ഒരാളിൽ നിന്ന് ഒരറിവ് ലഭിക്കുമ്പോൾ അതിന്റെ യാഥാർഥ്യം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുക പലപ്പോഴും പ്രയാസമേറിയതായിരുന്നു.എന്നാൽ ഇന്നത്തെ ലോകത്തിൽ ഏതൊരറിവും പലപ്പോഴും ഒരു വിരൽത്തുമ്പ് അകലെ മാത്രമാണ്.തെറ്റായ അറിവ് ഒരാൾക്ക് പകർന്ന് നൽകിയാൽ അയാൾ അതിൻ്റെ യാഥാർഥ്യം മനസ്സിലാക്കുന്ന നിമിഷം നിങ്ങളുടെ വിശ്വസ്തതയും നഷ്ടമാവും.അതിനാൽ തന്നെ നിങ്ങളുടെ വാക്കുകളിലും പ്രവർത്തികളിലും ആധികാരികത ഉറപ്പ് വരുത്തുക.
Add comment