ഓർമ്മ ശക്‌തി എങ്ങനെ വർദ്ധിപ്പിക്കാം ????  

മനുഷ്യന്റെ കാര്യക്ഷമതയിൽ വളരെ അധികം വളർച്ച ദിനംപ്രതി ഉണ്ടാകുന്നുവെങ്കിലും,മറവി അല്ലെങ്കിൽ പലകാര്യങ്ങളും ഓർത്തെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളത് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു ….എങ്ങനെ നമ്മുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാം എന്ന് നമുക്ക് പരിശോധിക്കാം.

 1.വ്യായാമങ്ങൾ ശീലമാക്കുക( Brain Excercises)

വ്യായാമം ചെയ്യുമ്പോൾ ശാരീരിക ബലം വർദ്ധിക്കുന്നതുപോലെതന്നെ ,നമ്മുടെ തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും വ്യായാമങ്ങൾ അനിവാര്യമാണ്.തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന Chess,Rubix cube,Sudoku തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുന്നത് ഫലദായകമാണ്.

ഇതുപോലെ തന്നെ കായികമായുള്ള വ്യായാമങ്ങൾ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ സഞ്ചാരവും വർധിക്കുകയും Brain കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യും.

2.പുതിയ കഴിവ് വളർത്തിയെടുക്കുക

നിങ്ങൾ ഇതുവരെ പഠിച്ചിട്ടില്ലാത്ത ഒരു പുതിയ കഴിവ് വളർത്തിയെടുക്കുവാൻ    ശ്രമിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും അതുവഴി ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും സഹായകമാവും.ഉദാഃ നിങ്ങൾക്ക് നീന്തൽ അറിയില്ലെങ്കിൽ അത് പഠിക്കാൻ ശ്രമിക്കാം, അല്ലെങ്കിൽ ഏതെങ്കിലുമൊരു സംഗീത ഉപകരണം അഭ്യസിക്കാം . ഇങ്ങനെ എന്തുമാകാം.

3 സാങ്കേതിക വിദ്യയിൽ അമിതമായി ആശ്രയിക്കാതിരിക്കുക

പൊതുവെ എല്ലാവരും പറയുന്ന ഒരു കാര്യമാണ് മൊബൈൽ ഫോൺ വന്നതിൽപ്പിന്നെ സ്വന്തമായി പത്തുപേരുടെ നമ്പർ പോലും ഓർമ്മയിലില്ലെന്നത്. മൊബൈൽ ഇത്ര വ്യാപകമായി ഉപയോഗിക്കുന്നതിന് മുൻപ് നാം നമുക്ക് വേണ്ട നമ്പേഴ്‌സ് എല്ലാം മനഃപാഠമാക്കിയിരുന്നു. ഒരു നമ്പർ ഓർത്തെടുക്കുക എന്നുള്ളത് വളരെ എളുപ്പമായിരുന്നു. എന്നാൽ മൊബൈൽ വന്നതോടുകൂടി മനഃപാഠമാക്കുന്ന ശീലം നാം ഉപേക്ഷിച്ചു. ഇന്ന് ഒരു നമ്പർ ഓർത്തെടുക്കുക എന്നുള്ളത് നമ്മെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതാണ്.

നമുക്ക് പൊതുവേയുള്ള മറ്റൊരു ശീലമാണ് ,എന്ത് കാര്യത്തിൽ സംശയം തോന്നിയാലും എന്ത് ഇൻഫർമേഷൻ വേണമെങ്കിലും  Google ചെയ്യുക എന്നുള്ളത്. ഗൂഗിൾ പോലുള്ള ഒരു വേദി ഒരാൾക്ക് നൽകുന്ന അറിവിന്റെ ലോകം അല്ലെങ്കിൽ അതിന്റെ വ്യാപ്‌തി വാക്കുകളാൽ വിവരിക്കാൻ കഴിയുന്നതിന് അപ്പുറമാണ്.എന്നിരുന്നാലും വളരെ ചെറിയ അറിവുകൾ പോലും ഒരുപക്ഷേ ഒരിക്കൽ നാം പഠിച്ചിട്ടുള്ളവ ആണെങ്കിൽ പോലും  അവ ഓർത്തെടുക്കാൻ ശ്രമിക്കാതെ നാം ടെക്നോളജിയെ അമിതമായി ആശ്രയിക്കുമ്പോൾ മനസ്സിലാക്കുക ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾക്കുപോലും നിങ്ങളുടെ ഓർമ്മശക്തിയെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിവുള്ളവയാണ്.

4.ആവർത്തനത

ഏതൊരു കാര്യവും ഓർമ്മയിൽ സൂക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആവർത്തനം ആണ്.ഓർമ്മിച്ചെടുക്കണം എന്ന് നിർബന്ധമുള്ള കാര്യങ്ങൾ ആവർത്തനത്തിലൂടെ മനസ്സിൽ ഊട്ടിയുറപ്പിക്കുക.ഉദാ;നിങ്ങൾ പൊതുവെ നേരത്തേ എണീക്കാത്ത ആളാണെന്ന് കരുതുക.പക്ഷെ എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾക്കായി നേരത്തേ എണീക്കണം എന്ന് വിചാരിക്കുക.തലേദിവസം കിടക്കുന്നതിന് മുൻപ് പലതവണ എണീക്കണ്ട സമയം മനസ്സിൽ ആവർത്തിക്കുക.നിങ്ങൾ Alarm വെച്ചിട്ടുണ്ടെങ്കിൽ കൂടി തീർച്ചയായും നിങ്ങളുടെ Brain അതിന് മുൻപേ നിങ്ങളെ ഉണർത്തിയിരിക്കും.

 5.ശരിയായ ഉറക്കം ശീലമാക്കുക

നമ്മുടെ തലച്ചോറിന്റെയും ഓർമ്മശക്തിയുടെയും കാര്യക്ഷമമായ പ്രവർത്തനത്തിന് ശരിയായ ഉറക്കം അനിവാര്യമാണ്. ഇന്നത്തെ ജീവിതക്രമത്തിൽ പലരും ഇതിന് കാര്യമായ പ്രാധാന്യം നൽകാറില്ല. ശരിയായ ഓർമ്മശക്തിക്ക് ഒരാൾ കുറഞ്ഞത് ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം.

6.ശരിയായ ഭക്ഷണക്രമം കാത്തുസൂക്ഷിക്കുക

                              ആരോഗ്യം സർവ്വധനാ പ്രധാനം”- നമ്മൾ ഏറ്റവും കൂടുതൽ പ്രധാന്യം നൽകേണ്ടതും എന്നാൽ പലരും വളരെക്കുറച്ച് വില കല്പ്പിക്കുന്നതുമായ ഒന്നാണ് ശരിയായ ആരോഗ്യ ശീലം കാത്തുസൂക്ഷിക്കുക എന്നുള്ളത്. മനുഷ്യൻ എന്നത് യഥാർത്ഥത്തിൽ അവൻ കഴിക്കുന്ന ഭക്ഷണം തന്നെയാണ്.

ശരിയായ ഭക്ഷണശീലം മേൽപ്പറഞ്ഞ എന്തിനേക്കാളും നിങ്ങളുടെ ഓർമ്മശക്തിക്ക് അനിവാര്യമാണ്.ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക,ഒമേഗ 3  പോലുള്ള പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക,Leafy green vegetables,Avocados,Nuts,Dark chocolates എന്നിവ തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ്മശക്തിക്കും വളരെ  സഹായകമാവുന്നവയാണ്. ശാരീരികമായോ മാനസികമായോ എന്നും നിങ്ങളുടെ ആരോഗ്യത്തിന് മറ്റ് എന്തിനേക്കാളും പ്രാധാന്യം കല്പ്പിക്കുക.

 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

2 comments

  • സാർ പറഞ്ഞ 6 കാര്യങ്ങളും ഒരു വൃക്തി ജീവിതത്തിൽ വിലപ്പെട്ട അറിവുകൾ തന്നെയാണ്. പക്ഷേ ഒരു കാര്യം കൂടി ചേർക്കാമായിരുന്നു എന്ന് തോന്നുന്നു. ഉദാഹരണത്തിന് എപ്പോഴും മറന്നുപോയെന്ന് പറയുന്ന ഒരു വ്യക്തി ആ വാക്കുകൾക്ക് പകരം ഓർമ്മയിലുണ്ട് എന്നൊക്കെ പറഞ്ഞ് ആ ശീലം തന്നെ പതിയെ മാറ്റിയെടുക്കാമെന്ന് തോന്നുന്നു. എല്ലാ അറിവുകളും പകർന്നു തന്നതിന് നന്ദി.

Your Header Sidebar area is currently empty. Hurry up and add some widgets.