ജീവിതത്തിലുടനീളം പഠിക്കാം

എന്റെ  നാട്ടിൽ  ഒരു ജോർജ്ജേട്ടൻ ഉണ്ടായിരുന്നു . മധ്യവയസ്കൻ. ചെറുപ്പത്തിൽ ഞങ്ങൾക്ക്  എന്തിനെക്കുറിച്ചറിയുവാനും അദ്ദേഹത്തോടു ചോദിച്ചാൽ മതിയായിരുന്നു. ഞങ്ങൾ കുട്ടികളുടെ ജിജ്ഞാസയുടെ ഫലമായിയുയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകിയിരുന്നു. ഇന്ന്  ഞാൻ  ആലോചിക്കുകയാണ് ,ഇത്രയും അറിവുള്ള വ്യക്‌തിക്ക്‌ സ്വന്തം ജീവിതത്തിൽ എന്തുകൊണ്ട് ഉയരത്തിൽ എത്താൻ സാധിച്ചില്ലെന്ന്. ഈയൊരു ചിന്തയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത് .

ജോലി ചെയ്യാനും സമ്പാദിക്കാനും തുടങ്ങി കഴിഞ്ഞാൽ പിന്നെ പഠനം പൂർത്തിയായി എന്ന് ചിന്തിക്കുന്നവരാണ്  നമ്മളിൽ മിക്കവാറും വ്യക്തികൾ. ചിലർ പലതും മനസിലാക്കുകയും പഠിക്കുകയും ചെയ്യുമെങ്കിലും അത് പ്രവർത്തികമാക്കാതെ മുന്നോട്ടു പോകുന്നു. ഗ്രഹണാവസ്ഥയിൽ നിന്ന്  പ്രയോഗികതലത്തിലേക്കു മാറുമ്പോഴാണ് പഠനം പൂർത്തിയാവുന്നത്.

പഠനപ്രക്രിയയിൽ 3 ഘട്ടങ്ങളാണുള്ളത് .

1.Gathering (ശേഖരണം )

2.Learning (ഗ്രഹണം /പഠനം )

3.Doing (പ്രവർത്തനം )

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയാം. ഇതു  ആദ്യ ഘട്ടമാണ്. അതിന്റെ വസ്തുതകളും കാരണങ്ങളും മനസിലാക്കി കഴിഞ്ഞാൽ രണ്ടാം ഘട്ടമായി. പുകവലി ദുശീലമാക്കിയ വ്യക്തി അത് നിർത്താൻ ശ്രമിക്കുന്ന ഘട്ടമാണ് “പ്രവർത്തനം “.

Gathering (ശേഖരണം )

എന്തിനെക്കുറിച്ചുമാവട്ടെ വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണിത്. എവിടെ നിന്നെങ്കിലും കേട്ടതോ വായിച്ചതോ ആയ കാര്യങ്ങൾ, നമ്മുടെയുള്ളിലുണ്ടാവും. ഒരു ദിവസത്തിൽ നമ്മൾ ഒട്ടനവധി കാര്യങ്ങൾ കേൾക്കുന്നു,വായിക്കുന്നു. ഇതിൽ ഏതൊക്കെ പ്രാധാന്യമുള്ളതെന്നു തലച്ചോറ് തിരിച്ചറിയണമെങ്കിൽ അവയ്ക്കു ആവശ്യമുള്ള ശ്രദ്ധ നൽകണം. ഇവയെ കുറിച്ച് പഠനം നടത്താത്തപക്ഷം വിവരശേഖരണത്തിൽ തന്നെ നിന്നു പോവുകയും നമ്മുടെ ഓർമ്മയിൽ നിന്ന് ഇല്ലാതാവുകയും ചെയുന്നു.

 Learning (ഗ്രഹണം /പഠനം )

കേട്ട കാര്യങ്ങളുടെ വസ്തുതകൾ പരിശോധിക്കലാണ്‌ ഇനി നമ്മൾ ചെയേണ്ടത്. Why?(എന്തിന് ?) How?(എങ്ങനെ ?) ഈ ചോദ്യങ്ങൾ ഓരോ വസ്തുതയുടെയും വിശകലനത്തിന് സഹായപ്രദമാണ്. ഈ ഘട്ടത്തിലാണ് അറിവ് ഉൾതിരിയുകയും വ്യക്തത വരുകയും   ചെയുന്നത് . നേടിയ അറിവ്   പ്രാവർത്തികമാക്കാതിരുന്നാൽ സ്വന്തം ജീവിതത്തിന്റെ വെല്ലുവിളികളിൽ തോറ്റു പോയ  ജോർജ്ജേട്ടനെ പോലെ ആവും നമ്മളും.

Doing (പ്രവർത്തനം )

ഒരു കാര്യം പ്രയോഗികതലത്തിലേക്കു കൊണ്ടുവരുമ്പോൾ മാത്രമേ അനുഭവസമ്പത്തിലൂടെ അറിവ് പൂർണമാവുകയുള്ളൂ .

ഒരു ഉദാഹരണം നോക്കാം

Gathering (ശേഖരണം ) : യോഗാപരിശീലനം ആരോഗ്യത്തിനു നല്ലതാണ്.

Learning (ഗ്രഹണം /പഠനം ):

എന്തിന് ?- യോഗ  ചെയുന്നത്  ശരീരത്തിനെയും മനസിനെയും പരിപോഷിപ്പിക്കുന്നു.

എങ്ങനെ?– യോഗ ചെയുന്നത് എങ്ങനെ ? യോഗ എങ്ങനെ  ശരീരത്തിനെയും മനസിനെയും പരിപോഷിപ്പിക്കുന്നു ?

Doing (പ്രവർത്തനം ) :യോഗ ജീവിതത്തിന്റെ ഭാഗമാക്കുക .

ഈ മൂന്ന് ഘട്ടങ്ങളും കഴിഞ്ഞാൽ ആ അറിവ് പൂർണമായി.

പഠിച്ച കാര്യങ്ങൾ ചെയ്തു തുടങ്ങുമ്പോൾ മാത്രമേ  നമ്മുടെ ജീവിത രീതിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളു . ഇങ്ങനെ   നമുക്കുണ്ടാകുന്ന വളർച്ച ജീവിതത്തിൽ പ്രതിഫലിക്കുകയും ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടിൽ കാണാൻ സാധിക്കുകയും  ചെയ്യും.

 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

8 comments

Your Header Sidebar area is currently empty. Hurry up and add some widgets.