വികാരങ്ങളിൽ വെച്ച് മനുഷ്യനെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒന്ന് പേടിയാണ്. നമ്മൾ കാറോടിക്കുമ്പോഴാണോ, നമ്മുടെ സുഹൃത്ത് കാർ ഒാടിക്കുമ്പോൾ സൈഡിൽ ഇരിക്കുമ്പോഴാണോ കൂടുതൽ പേടി തോന്നുന്നത്? ഉത്തരം, സുഹൃത്ത് കാറോടിക്കുമ്പോൾ എന്നായിരിക്കും. കാരണം സുഹൃത്ത് കാറോടിക്കുമ്പോൾ നിയന്ത്രണം മുഴുവൻ സുഹൃത്തിന്റെ കൈയ്യിലാണ്. നമ്മൾ കാറോടിക്കുമ്പോൾ നമ്മുടെ നിയന്ത്രണത്തിലും. നമ്മുടെ നിയന്ത്രണത്തിൽ വരാത്തതുകൊണ്ടാണ്
നമുക്ക് പേടിയുണ്ടാകുന്നത്
VIEW VIDEO
സ്വാഭാവികമായി ജീവിതത്തിൽ പേടിയുണ്ടാകുന്നതും ഇതുകൊണ്ടാണ്. ജീവിതത്തോടുള്ള നിയന്ത്രണം കൂടുന്തോറും നമ്മുടെ ജീവിതത്തോടുള്ള പേടി കുറയുകയാണ് ചെയ്യുക.
നമുക്ക് കൂടുതൽ പേടിയുണ്ടെങ്കിൽ അതിനർത്ഥം ജീവിതം നമ്മുടെ നിയന്ത്രണത്തിലല്ല, അത് വേറെ ആരുടേയോ നിയന്ത്രണത്തിൽ പൊയ്ക്കോണ്ടിരിക്കുകയാണ് എന്നാണ്. 4 കാര്യങ്ങളെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതം നിങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന് വിശ്വസിക്കാം.ഒന്നാമത്തെ കാര്യം, ചിന്തകളെ നിയന്ത്രിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം, വികാരങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരുക എന്നതാണ്. എപ്പോ ദേഷ്യപ്പെടണം, എപ്പോ സന്തോഷിക്കണം, എപ്പോ സങ്കടപ്പെടണം എന്നൊക്കെ നമ്മുടെ കൺട്രോളിൽപ്പെടാതെ പോകുമ്പോഴാണ് വികാരങ്ങളെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ പറ്റാതെ വരുന്നത്.
എന്റെ ദുഖവും സന്തോഷവും മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ആയതുകൊണ്ട് എന്റെ വികാരത്തിലുള്ള നിയന്ത്രണം എന്നിൽ നിന്നു നഷ്ടപ്പെടുന്നു. മൂന്നാമത്തെ കാര്യം, ഇംപൾസസ് ആണ് എന്നുവെച്ചാൽ പെട്ടെന്നുണ്ടാകുന്ന പ്രചോദനങ്ങൾ. ഇന്ത്യയിൽ നടക്കുന്ന ഭൂരിപക്ഷം കൊലപാതകങ്ങളുമിതുപോലെയുള്ള പ്രചോദനങ്ങളിലൂടെ ഉണ്ടാകുന്നതാണ്. ഒരാളോട് പെട്ടെന്ന് ദേഷ്യം തോന്നുക, അവ ചിലപ്പോ കൊലപാതകത്തിലാകും ചെന്നെത്തുക. നാലാമത്തെ കാര്യം, ഏറ്റവും പ്രധാനപ്പെട്ടതാണ്. പെർഫോമൻസ്. അതായത്, പ്രകടനങ്ങൾ അത് നമ്മുടെ നിയന്ത്രണത്തിൽ വരേണ്ടതാണ്. ഇൗ നാലു കാര്യങ്ങൾ എപ്പോൾ ഒരാളുടെ നിയന്ത്രണത്തിൽ വരുന്നോ, അപ്പോൾ അയാളുടെ ജീവിതം അയാളുടെ നിയന്ത്രണത്തിൽ വരും. എപ്പോൾ ജീവിതം നിങ്ങളുടെ നിയന്ത്രണത്തിലാകുന്നുവോ അപ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന പേടി മാറുന്നു.
Thank you sir