സർക്കാർ ജോലി എല്ലാവരുടേയും സ്വപ്നമാണ്
ഒന്നാമത് അത് സുരക്ഷിതത്വമുള്ള ജോലിയാണ് പെട്ടെന്നൊന്നും പിരിച്ചുവിടുകയില്ല. മാത്രമല്ല വിരമിച്ചതിനു ശേഷം പെൻഷനും ഉണ്ടാകുന്നു. എന്നാൽ എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠം ഇതാണ്. എവിടെ സുരക്ഷിതത്വം ഉണ്ടോ അവിടെ വളർച്ച കുറയും എന്നതാണ്. കപ്പൽ ഏറ്റവും കൂടുതൽ സുരക്ഷിതമായി ഇരിക്കുന്നത് തുറമുഖത്താണോ അതോ കടലിലാണോ എന്നു ചോദിച്ചാൽ ഉത്തരം തുറമുഖത്തിരിക്കുമ്പോൾ എന്നായിരിക്കും. കാരണം ഇന്നുവരെ ഒരു കപ്പലും ഹാർബറിൽ മുങ്ങിയതായി കേട്ടറിവുപോലുമുണ്ടായിട്ടില്ല. കപ്പലിനു കൂടുതൽ സുരക്ഷിതത്വം അത് ഹാർബറിൽ കിടക്കുമ്പോഴാണ്. പക്ഷേ കപ്പൽ നമ്മൾ നിർമ്മിച്ചത് അത്, കടലിൽ ഒാടിക്കുന്നതിനുവേണ്ടിയാണ്. ഹാർബറിൽ കിടക്കുന്നതുകൊണ്ട് യാതൊരു ഉപകാരവും ഉണ്ടാകുന്നില്ല. ഇതുപോലെയാണ് മനുഷ്യ ജീവിതവും. ജീവിതത്തിൽ റിസ്ക് എടുക്കാതെ ഒന്നും നേടാൻ സാധിക്കുകയില്ല.
VIEW VIDEO
എന്തെങ്കിലും ഒരു ജോലി നേടണം അതെല്ലാവരുടേയും ആഗ്രഹമാണ് എന്നാൽ എന്തെങ്കിലും ഒരു ബിസ്സിനസ്സ് തുടങ്ങുവാൻ ആളുകൾക്ക് പൊതുവെ പേടിയാണ്. ജീവിതത്തിൽ റിസ്ക്കെടുക്കുവാനുള്ള പേടിയാണ് അതിനു കാരണം. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള പേടികൾ മനുഷ്യനു ഉടലെടുക്കുവാൻ കാരണം? നമ്മൾ ചെറുപ്പം മുതൽകേ വളർന്ന് ശീലിച്ചത് അങ്ങനെയാണ്.
ചെറിയ കുട്ടിയായിരുന്നപ്പോൾ നമ്മളോട് പറയുന്നത് ഒാടല്ലേ വീഴും എന്നാണ്. ഒാടുമ്പോൾ രണ്ട് സാധ്യതകളാണ് ഉള്ളത് . ഒന്ന്, ഒാടാനുള്ള സാധ്യത. രണ്ട് വീഴാനുള്ള സാധ്യത. പക്ഷേ നമ്മളോട് വീഴാനുള്ള സാധ്യത മാത്രമേ പറയുന്നുള്ളൂ. ഒാടാനുള്ള സാധ്യത പറയുന്നില്ല. ഇൗ വീഴാനുള്ള സാധ്യത മാത്രം അല്ലെങ്കിൽ അബദ്ധം പറ്റാനുള്ള സാധ്യത മാത്രം ചൂണ്ടികാണിച്ചുകൊടുക്കുകയും അങ്ങനെ പ്രവൃത്തിയിലെ നെഗറ്റീവ് വശങ്ങൾ കാണിച്ച് കൊടുത്ത് നമ്മളിപ്പോൾ ഏതൊരു പ്രവൃത്തി ചെയ്യുന്നതിനു മുമ്പും അതിന്റെ നെഗറ്റീവ് വശങ്ങൾ മാത്രമാണ് കാണുന്നത്. ജീവിതത്തിൽ വളർച്ചയുണ്ടാകണമെങ്കിൽ അല്ലെങ്കിൽ നേട്ടമുണ്ടാകണമെങ്കിൽ, നമ്മൾ റിസ്ക്കെടുക്കണം എന്നതുതന്നെയാണ് സത്യം.
നിങ്ങളെടുക്കുന്ന റിസ്ക്കിന് നിങ്ങൾക്ക് കിട്ടുന്ന കൂലിയാണ് നിങ്ങളുടെ ലാഭം എന്നാണ് പ്രോഫിറ്റിന് കോമേഴ്സിൽ ഉള്ള ഡെഫനിഷൻ. അതിനർത്ഥം നിങ്ങൾ ജീവിതത്തിൽ റിസ്ക്കെടുത്താലെ ജീവിതത്തിൽ നിങ്ങൾക്ക് ലാഭമുണ്ടാകുകയുള്ളു എന്നാണ് കൊമേഴ്സ് നമ്മളെ പഠിപ്പിക്കുന്നത്. അത്തരം റിസ്ക്കെടുക്കാനുള്ള പ്രവണത വരും തലമുറയ്ക്ക് പകർത്തിക്കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
സാറിന്റെ ഇത്തരം പോസ്റ്റുകൾ ഞങ്ങളുടെ PSC ഗ്രൂപ്പിൽ ആഴ്ചയിൽ ഒരിക്കൽ നൽകുന്ന മോട്ടിവേഷൻ പോസ്റ്റിൽ ഉൾപ്പെടുത്തിക്കോട്ടേ..??