ജോലിയിലെ സമ്മർദ്ദം എങ്ങനെ അതിജീവിക്കാം….???

 മനുഷ്യൻറെ തൊഴിൽ മേഖല ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്.  അതിനോടൊപ്പം തന്നെ എല്ലാ മേഖലയിലും അതികഠിനമായ മത്സരവും വർദ്ധിച്ചുവരുന്നതായി കാണാം. ഇത് സ്വാഭാവികമായും സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികളുടെമേൽ   അമിത സമ്മർദ്ദം ചെലുത്തുന്നതിന്  കാരണമായിത്തീർന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ വളരെ സന്തോഷത്തോടെ ജോലിക്ക് പോവുകയും തിരിച്ചു ജോലി കഴിഞ്ഞ് അതേ മനോഭാവത്തിൽ തിരിച്ചുവരികയും ചെയ്യുന്നവരുടെ എണ്ണം വളരെ വിരളമാണ്. നിങ്ങളുടെ സ്വന്തം കാര്യം തന്നെ പരിശോധിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ സാധിക്കും. പലപ്പോഴും നിങ്ങളുടെ ജോലികൾ നിങ്ങളെ അമിത സമ്മർദ്ദത്തിലേക്കും മറ്റ് ശാരീരിക മാനസിക പ്രശ്നങ്ങളിലേക്കും തള്ളിവിടുന്നു എന്നത് യാഥാർഥ്യമാണ്. എങ്ങനെ ഇത്തരത്തിലുള്ള സമ്മർദ്ദ  ഘട്ടങ്ങളെ നേരിടാം എന്ന്  നമുക്ക് പരിശോധിക്കാം.

1.പോസിറ്റീവ് ആയ മനോഭാവത്തോടെ  ഒരു ദിവസം തുടങ്ങുക.

                                   വളരെ പോസിറ്റീവ് ആയ ചിന്താഗതിയോട് കൂടി ഓരോ ദിവസവും എണീക്കുക നിങ്ങളുടെ തലച്ചോറിലേക്ക് നിങ്ങൾ കൊടുക്കുന്ന ആദ്യ ചിന്ത പോലും ആ ദിവസം മുഴുവനുമുള്ള നിങ്ങളുടെ എല്ലാ  പ്രവർത്തികളെയും സ്വാധീനിക്കാൻ കഴിവുള്ളവയാണ്.നല്ല ചിന്തയാണ്  നിങ്ങൾ നിങ്ങളുടെ തലച്ചോറിൽ നിക്ഷേപിക്കുന്നത് എങ്കിൽ ആ ദിവസത്തെ പ്രവർത്തികളിൽ എല്ലാം അത് നല്ല രീതിയിൽ നിഴലിക്കും. സ്വഭാവികമായും സമ്മർദ്ദം കുറയും.

2.എന്തിനെന്ന് ചിന്തിക്കുക.

                                   നിങ്ങൾ ഒരു ജോലി ചെയ്യുമ്പോൾ  എന്തിന് ഇന്ന് ജോലി ചെയ്യണം, അത് ചെയ്യുമ്പോൾ നിങ്ങളുടെ ലക്ഷ്യം എന്ത്? എന്തു നേടാൻ ആയാണ് നിങ്ങൾ ജോലി ചെയ്യുന്നത്  എന്നെല്ലാം സ്വയം വിലയിരുത്തുക. നിങ്ങളുടെ ജോലിയുടെ കാര്യക്ഷമത എങ്ങനെ പരിശോധിക്കാമെന്നും കണ്ടെത്തുക.കൂടുതൽ വ്യക്തതയിൽ ജോലിയെ സമീപിക്കാൻ ഇത് സഹായകരമാവും.

3.മുൻഗണനാക്രമത്തിൽ ചിട്ടപ്പെടുത്തുക.

                             നിങ്ങൾക്ക് പൂർത്തീകരിക്കാനുള്ള ജോലികളെ അവയുടെ   പ്രാധാന്യത്തിന് അടിസ്ഥാനത്തിൽ ക്രമീകരിക്കുക. വളരെ അടിയന്തരമായി ചെയ്യേണ്ടത്, നിങ്ങൾക്ക് കുറച്ചുകൂടി സാവകാശം ലഭിക്കുന്നത്  തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്‌ത്‌ ചെയ്യേണ്ട ജോലികൾ   ക്രമീകരിച്ചാൽ നിങ്ങളുടെ ജോലികളെ കുറിച്ച്  കൂടുതൽ അവബോധവും  വ്യക്തതയും ഉളവാക്കാൻ ഇത് സഹായകമാകും. സ്വാഭാവികമായും നിങ്ങളുടെ സമ്മർദ്ദം കുറയും.

4.ഒരു സമയത്ത്…. ഒരു ജോലി….. 

                                           പൊതുവേ നിങ്ങൾ   ജോലിയിൽ സമ്മർദ്ദത്തിൽ ആയിരിക്കുമ്പോൾ ഒരു സമയം ഒന്നിലധികം  ജോലികൾ ചെയ്യാൻ ശ്രമിക്കാതിരിക്കുക. ഒരു സമയം ഒരു ജോലി മാത്രം ചെയ്യുക, അത്  പൂർത്തിയായശേഷം മാത്രം മറ്റൊന്നിലേക്ക് കടക്കുക. ഇത് ചെയ്യുന്ന ജോലിയിലുള്ള നിങ്ങളുടെ കാര്യക്ഷമത  വർദ്ധിപ്പിക്കും.

5,കായിക വ്യായാമങ്ങൾ ശീലമാക്കുക.

                               ശാരീരികമായി  അധ്വാനമുള്ള വ്യായാമങ്ങൾ  ശീലമാക്കുന്നത് നിങ്ങളിലെ സമ്മർദ്ദം ഒരുപരിധിവരെ  കുറയ്ക്കുന്നതിന് സഹായകമാകും. വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിലെ   രക്ത ഓട്ടവും ഊർജ്ജവും വർദ്ധിക്കുകയും ഇതിനനുസൃതമായി കൂടുതൽ പോസിറ്റീവ് മനോഭാവം രൂപപ്പെടുകയും ചെയ്യും.

6.നല്ല ഭക്ഷണക്രമം ശീലമാക്കുക.

                                    പോഷക സമൃദ്ധമായ ആഹാരം ശീലമാക്കുക. ധാരാളംപഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക. അമിതമായി  ഉപ്പ് അടങ്ങിയ ഫാസ്റ്റ് ഫുഡ്‌സ് , അമിതമായി എണ്ണ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.

7.നല്ല ഉറക്കം  ശീലിക്കുക.

                        നല്ല  ഭക്ഷണക്രമം അതോടൊപ്പം  ശരിയായ ഉറക്കവും ഒരാളുടെ  ശാരീരിക മാനസിക ഉണർവിന് അനിവാര്യമാണ്. ജോലി സമ്മർദ്ദം മൂലം ഉറക്കവും ഭക്ഷണവും  ഒഴിവാക്കുന്ന ശീലം ഉപേക്ഷിക്കുക.. ശരാശരി ഒരു ദിവസം ഏഴ് മുതൽ മുതൽ 8 മണിക്കൂർ വരെ ഉറങ്ങുവാൻ ശ്രദ്ധിക്കുക.

 8.നല്ല  ബന്ധങ്ങളിൽ  സന്തോഷം കണ്ടെത്തുക.

                             നിങ്ങൾക്ക് സന്തോഷവും പോസിറ്റീവ് മനോഭാവവും പകർന്നുതരുന്ന ആളുകളോട് ഒപ്പം സമയം ചെലവഴിക്കുക. അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.