തൊഴിൽ മേഖല മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപ്പോൾ ഉള്ള തൊഴിൽ മേഖലയിൽ നിന്ന് എങ്ങനെ മറ്റൊരു തൊഴിൽ മേഖലയിലേയ്ക്ക് മാറണം. അങ്ങനെ മാറുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിങ്ങനെയുള്ള സംശയങ്ങൾ പലർക്കും ഉണ്ടായേക്കാം.

VIEW VIDEO

ഉദാ. ഒരാൾ പത്തുമുപ്പത്തിയഞ്ചുവർഷം ഒരു തൊഴിൽ മേഖലയിൽ പ്രവത്തിച്ചു. ആ തൊഴിൽ മേഖലയിൽ സന്തോഷിക്കാൻ കഴിയുന്നില്ല…ആ തൊഴിൽ ആസ്വദിക്കാൻ കഴിയുന്നില്ല…എന്നിങ്ങനെയുള്ള കാര്യങ്ങൾ വൈകിയാണെങ്കിലും അയാൾ മനസ്സിലാക്കുന്നു. അപ്പോൾ ഇനി മറ്റൊരു തൊഴിൽ മേഖല കണ്ടെത്തണം. എന്നാൽ പെട്ടെന്ന് അങ്ങനെ മാറാൻ എല്ലാവർക്കും ഒരു പേടിയാണ്. ഇത്രയും നാൾ ഇങ്ങനെ പോയില്ലേ ഇനിയുള്ള കാലവും ഇങ്ങനെതന്നെയങ്ങുപോട്ടെ എന്നാകും ഭൂരിഭാഗം ആളുകളും ചിന്തിക്കുക. എന്നാൽ പണ്ടത്തെപോലെ അല്ല ഇന്ന്. ധാരാളം തൊഴിൽ അവസരങ്ങളാണ് ഉള്ളത്. അതുകൊണ്ട് ഇപ്പോൾ ചെയ്യുന്ന തൊഴിൽ മേഖലയിൽ നിങ്ങളൊട്ടും സംതപ്തനല്ലെങ്കിൽ തൊഴിൽ മേഖല മാറ്റുന്നതിൽ യാതൊരുവിധ തെറ്റുകളും ഇല്ല. പക്ഷേ അങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് വ്യക്തമായി ആസൂത്രണം ചെയ്തിരിക്കണം.

ഒരു തൊഴിൽ മേഖലയിൽ നിന്നും മറ്റൊരു തൊഴിൽ മേഖലയിലേയ്ക്ക് മാറുമ്പോൾ പ്രധാനമായും 7 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

1.Find correct reasons for career change

നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ നിന്നും മറ്റൊരു തൊഴിൽ മേഖലയ്ക്ക് മാറുവാനുണ്ടായ കാരണം വ്യക്തമായി വിശകലനം ചെയ്ത് അവ ഒരു പേപ്പറിൽ എഴുതിവെയ്ക്കുക. എഴിതിവെക്കുമ്പോൾ കാര്യങ്ങൾക്ക് കുറച്ച്കൂടി വ്യക്തത ഉണ്ടാകും. കാരണം അങ്ങനെ ഒരു വ്യക്തത വന്നിട്ടില്ലെങ്കിൽ നിങ്ങളെ സ്വയം അത് ബോധ്യപ്പെടുത്താൻ കഴിയാതെ വരും. അങ്ങനെ സ്വയം ബോധ്യം വരാത്ത കാര്യങ്ങൾ ലോകത്ത് വേറെ ആരെയും നിങ്ങൾക്ക് ബോധ്യപ്പെടുത്താൻ കഴിയില്ല.

2. Choose the suitable new career

നിങ്ങൾ തൊഴിൽ മേഖല മാറുവാൻ തീരുമാനിച്ചശേഷം, ഇനി ഏതുമേഖലയിലേക്കാണ് ഞാൻ മാറേണ്ടത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ഒരു മേഖല കണ്ടെത്തിയെങ്കിൽ എന്തുകൊണ്ടാണ് ആ മേഖല ഞാൻ തിരഞ്ഞെടുക്കുന്നത്, അതുകൊണ്ട് എനിക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാണ് ആ തൊഴിൽ മേഖല എനിക് സംതപ്തി നൽകുന്നതാണോ? എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് നന്നായി വിശകലനം ചെയ്യുക.

3. Learn and practice new skills

തിരഞ്ഞെടുത്ത ആ തൊഴിൽ മേഖലയിൽ എനിക്കുണ്ടാകേണ്ട ഗുണങ്ങൾ എന്തെല്ലാമാണ്, പുതിയതായി ഞാൻ പഠിച്ചിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ചെല്ലാം നന്നായി മനസ്സിലാക്കുക.

4. Plan the changing Period

ഇപ്പോൾ പ്രവത്തിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ നിന്ന് പുതിയ തൊഴിൽ മേഖലയിലേയ്ക്ക് എപ്പോഴാണ് ഞാൻ മാറേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനിക്കുക.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.