തർക്ക പരിഹാരത്തിനായി ഉപയോഗിക്കാവുന്ന രീതികൾ

അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഒഴിച്ചുകൂടാനാവാത്തതാണ് .വീട്ടിലായാലും ഓഫീസിൽ ആയാലും പല തരത്തിലുള്ള ഇഷ്ടങ്ങളും സ്വഭാവ സവിശേഷതകളുമുള്ള ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവരാം. വളർച്ചയെ പ്രദാനം ചെയുന്ന തർക്കങ്ങളും കുടുംബത്തിലെയോ,ഓഫീസിലെയോ സന്തുലിതാവസ്തയിൽ പോറൽ ഏല്പിക്കുന്ന തരം  തർക്കങ്ങളും ഉണ്ട്. അതായതു എല്ലാ തർക്കങ്ങളും പ്രശ്നങ്ങൾ ജനിപ്പിക്കുമെന്നു പറയാനാവില്ല.ഇവ തർക്കത്തിലേക്കും അക്രമത്തിലേക്കും നീണ്ടു പോകാതെ കൈകാര്യം ചെയ്യാൻ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.

ചിലപ്പോൾ തർക്കത്തിൽ ഏർപ്പെടുന്ന വ്യക്തി നിങ്ങളാവാം.അല്ലെങ്കിൽ തർക്കം പരിഹരിച്ചു കൊടുക്കേണ്ട ആവശ്യം മാനേജർ എന്ന നിലയിലോ, ടീം ലീഡർ ആയതു കൊണ്ടോ നിങ്ങൾ ചെയേണ്ടി വരും.കുടുംബത്തിൽ ആയാലും സുഹൃത്തുക്കളുടെ ഇടയിൽ ആയാലും ചിലപ്പോൾ ആ റോൾ നിങ്ങൾ ഏറ്റെടുക്കേണ്ടി വരും .

തർക്ക പരിഹാരത്തിനായി ഉപയോഗിക്കാവുന്ന രീതികൾ ആണ് താഴെ പറയുന്നവ (conflict management styles)

  • Accommodating
  • Avoiding
  • Competing
  • Compromising
  • Collaborating

Accommodating

നിങ്ങളുടെ ഭാഗത്തു തെറ്റ് ഇല്ലെന്ന് അറിയാമെങ്കിലും ചില സന്ദർഭങ്ങളിൽ മറ്റുളളവർ പറയുന്നത് അംഗീകരിച്ചു കൊടുക്കേണ്ടി വരും. അക്കോമഡേറ്റിംഗ് സ്റ്റൈലിൽ (Accommodating style) തർക്കത്തിൽ ഏർപ്പെടുന്ന എതിർ വ്യക്തിക്ക് നിങ്ങൾ വിട്ടു കൊടുക്കുകയും അത് വഴി തർക്കം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യാം .

Avoiding

ചില സന്ദർഭങ്ങളിൽ നിങ്ങൾ തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറും; ഏതെങ്കിലും പരിസരത്തു വഴക്കു നടക്കുകയാണെങ്കിൽ അവിടേക്ക്  നിങ്ങൾ തിരിഞ്ഞു നോക്കുക പോലുമില്ല . ശത്രുക്കളെ കാണുമ്പോൾ തന്നെ തല മണ്ണിനടിയിൽ ഒളിപ്പിക്കുന്ന ഒട്ടകപക്ഷിയുടെ സ്വഭാവത്തിനോട് ഇതിനെ ഉപമിക്കാം.

Competing

തൻ്റെ  ഭാഗത്താണ് തെറ്റെങ്കിലും ,വിട്ടുകൊടുക്കാതെ തൻ്റെ  ഭാഗത്തെ ന്യായികരിച്ചുകൊണ്ടു സംസാരിക്കുന്ന ഒരു കൂട്ടരുണ്ട്. ചില സന്ദർഭങ്ങളിൽ ഈ സ്റ്റൈൽ നടപ്പിലാക്കേണ്ടിവരും. ഉദാ .ബഹളം വയ്ക്കണമെന്ന ഉദ്ദേശത്തോടു കൂടി മാത്രം കടയിൽ വരുന്ന ഉപഭോക്താവിനെ ചിലപ്പോൾ ഇങ്ങനെ നേരിടേണ്ടി വരും.

Compromising

ഇരുവർക്കും നഷ്ടം വരാത്ത വിധം ഒത്തു തീർപ്പാക്കുന്ന രീതിയാണിത് .ഉദാ. Swiggy യിൽ  തെറ്റായ ഓർഡർ ആണ് നിങ്ങൾക്കു ഡെലിവർ ചെയ്തതെങ്കിൽ ,അവരെ അറിയുക്കുന്ന പക്ഷം അവർ ഒന്നെങ്കിൽ റീഫണ്ട് തരും അല്ലെങ്കിൽ അടുത്ത ഓഡറിന് ഡിസ്‌കൗണ്ട് നൽകും . ദേഷ്യം വന്ന് നിൽക്കുന്ന  ഉപഭോക്താവിനെ  സംതൃപ്തിപ്പെടുത്താനും, അവർക്കു  പറ്റിയ തെറ്റ് ഇങ്ങനെ അംഗീകരിക്കുന്നതിലൂടെ സ്ഥാപനത്തെ കുറിച്ചുള്ള തെറ്റായ അഭിപ്രായം മാറ്റുവാനും സാധിക്കും

Collaborating

ഒരു വിൻ വിൻ സന്ദർഭമാണ് ഇ സ്റ്റൈലിൽ പ്രതിപാദിക്കുന്നത്. കോംപ്രൊമൈസിങ് (compromising) ഉപരി  ഇരു  കൂട്ടർക്കും നേട്ടങ്ങൾ ഉണ്ടാകുന്ന രീതിയിൽ ഒതുക്കി തീർക്കാൻ ഇതു  ഉപയോഗിക്കാം.

സാഹചര്യത്തിനനുസരിച്ചു ഇതിൽ ഏതു സ്റ്റൈൽ വേണമെങ്കിലും തർക്ക പരിഹാരത്തിന് സ്വീകരിക്കാം.

 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

2 comments

Your Header Sidebar area is currently empty. Hurry up and add some widgets.