ദേഷ്യം എങ്ങനെ മാറ്റാം?

ദേഷ്യം വരാതിരിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. കാരണം മനുഷ്യനാകുമ്പോൾ ചില കാര്യങ്ങളിൽ ദേഷ്യപ്പെടാറുണ്ട്. ദേഷ്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചു  5 കാര്യങ്ങൾ നമുക്ക് വിശകലനം ചെയ്യാം.

VIEW VIDEO

 

https://www.youtube.com/watch?v=4AuFgI321lo

1. Walk away from the situation

എന്നുപറഞ്ഞാൽ, ആ ദേഷ്യം ഉണ്ടായ സാഹചര്യം അഥവാ സിറ്റുവേഷനിൽ നിന്നും
താൽകാലികമായി മാറി നിൽക്കുക. ഉദാ. നിങ്ങൾ കാറോടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ട്രാഫിക്കിൽപ്പെടുന്നു. നിങ്ങൾക്ക് ഏറ്റവും ദേഷ്യമുള്ള ഒരു സിറ്റുവേഷനാകാമത്. അപ്പോൾ റേഡിയോയിൽ പാട്ടുവെക്കുകയും അതിനോടൊപ്പം കൂടെ പാടുകയും ചെയ്യുക. അങ്ങനെ ഇപ്പോഴുള്ള നമ്മുടെ സാഹചര്യത്തിൽ നിന്നും താൽകാലികമായി മാറിനിൽക്കുക.
അങ്ങനെ, സാഹചര്യങ്ങളിൽ നിന്ന് താൽകാലികമായി മാറി നിൽക്കുമ്പോൾ സ്വാഭാവികമായി ദേഷ്യം കുറയുന്നു.

2. Deep breathing

എന്നുവെച്ചാൽ ശ്വാസോഛ്വാസം ദീർഘമായേടുത്തുവിടുക. അത് ദേഷ്യം കുറയുന്നതിന് സഹായകരമാണ്.

3. Find the triggers

ഇൗ ദേഷ്യം വരാൻ ഇടയാക്കിയ ഒരുകാരണമുണ്ടാകും. അത് കണ്ടെത്തി അതിന് പരിഹാരം കാണുക. ഉദാ. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാകുമ്പോൾ ദേഷ്യം ഉണ്ടാക്കുന്ന എന്തേലും ഒരു വാക്കോ പ്രവർത്തിയോ ആയിരിക്കും. അതിനെ കണ്ടെത്തി അതിനു പരിഹാരം ഉണ്ടാക്കുക.

4. Verbalize

അതായത്, ദേഷ്യമുണ്ടാകുമ്പോൾ ഒരുപേപ്പർ എടുത്ത് എഴുതുക എന്നതാണ്. എഴുതുമ്പോൾ, ആ പ്രോസസ്സ് സ്ലോ ആയതുകൊണ്ട് നമ്മൽ ലോജിക്കലായി ചിന്തിക്കും.

5. Visualize the different response

ഇതെല്ലാം കഴിഞ്ഞ് ഇതിനെ നിരീക്ഷിക്കുമ്പോൾ, അടുത്ത തവണ ഇതുപോലെ ഒരു സിറ്റുവേഷൻ ഉണ്ടാകുമ്പോൾ ഞാൻ അതിനെ ഇൗ രീതിയിൽ അല്ലാതെ വ്യത്യസ്തമായ വേറെ രീതിയിൽ മാറ്റിയാൽ എങ്ങനെ ഉണ്ടാകും എന്ന് ചിന്തിക്കുക. സ്വാഭാവികമായി ഇങ്ങനെ മാറി ചിന്തിക്കുമ്പോൾ നമ്മുടെ ദേഷ്യപ്പെടുക എന്നാ സ്വഭാവം കുറഞ്ഞുവരുന്നതായി കാണാം.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.