നമ്മുടെ കഴിവ് ഏതു മേഖലയിലാണെന്ന് എങ്ങനെ കണ്ടെത്താം?

ഏതെങ്കിലും ഒരു കാര്യത്തിൽ പ്രത്യേകതയോ അപാരമായ കഴിവോ ഇല്ലാതെ ഒരു ജനനവും ഇൗ ഭൂമിയിൽ നടക്കുന്നില്ല. നമ്മുടെ ശക്തി തിരിച്ചറിഞ്ഞ് അതിൽ ശ്രദ്ധ കേന്ദീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ ജീവിതത്തിൽ വിജയം സാധ്യമാകുകയുള്ളൂ. നമ്മുടെ ശക്തി ഏതു മേഖലയിലാണ് എന്ന് തിരിച്ചറിയുവാൻ പ്രധാനമായും 6 കാര്യങ്ങൾ ശ്രദ്ധിക്കാം.

1. Write strengths tests
നമ്മുടെ കഴിവ് കണ്ടെത്തുവാൻ ധാരാളം ടെസ്റ്റുകൾ ഇന്റർനെറ്റിൽ നിന്നും ലഭ്യമാണ്. ഉദാ. viacharecter strength test. (https://www.viacharacter.org/survey/account/register) ഇങ്ങനെയുള്ള ടെസ്റ്റുകൾ കണ്ടെത്തി അതിൽ പങ്കെടുക്കുന്നത് നമ്മുടെ കഴിവ് ഏതു മേഖലയിലാണെന്ന് കണ്ടെത്തുവാൻ വളരെ സഹായകരമാണ്.

2. Get feedback from others
നമ്മൾ എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ അതിനെക്കുറിച്ച് മറ്റുള്ളവരോട് അതിന്റെ അഭിപ്രായം തിരക്കുക. നല്ല പ്രതികരണം ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് ഏതു പ്രവൃത്തിയാലാണെന്ന് തിരിച്ചറിയുന്നതിലൂടെ നമ്മുടെ ശക്തി ഏത് മേഖലയിലാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും..

3. Self observation
ഏതു പ്രവൃത്തിയിൽ നമ്മൾ ഏർപ്പെട്ടാലും അതിനെ സ്വയം നിരീക്ഷിക്കുക. എന്ത് ചെയ്യുമ്പോഴാണ് നമ്മൾ കൂടുതൽ ഉത്സാഹത്തോടെയിരിക്കുന്നത്, ഏതു കാര്യമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കുന്നത്, എന്തിനോടാണ് കൂടുതൽ ആവേശത്തോടെ പ്രവൃത്തിക്കുവാൻ കഴിയുന്നത്, ഏതു പ്രവൃത്തിയാണ് സന്തോഷം നൽകുന്നത് എന്നിവയെല്ലാം സ്വയം നിരീക്ഷണത്തിലൂടെ മാത്രം കണ്ടെത്തേണ്ട കാര്യങ്ങളാണ്. ആ പ്രവൃത്തിയാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി.

4. Learn from previous successes
ഏതു മേഖലയിലാണ് ശക്തി എന്ന് തിരിച്ചറിയുവാൻ നമ്മുടെ ഭൂതകാലത്തിൽ ഉണ്ടായ വിജയങ്ങളിൽ നിന്നും അത് മനസ്സിലാക്കാം. കാരണം, ആ മേഖലയിൽ നമ്മൾ മികച്ചതായതുകൊണ്ടാണ് നമ്മൾ വിജയിച്ചത്.

5. By choosing suitable career
ഏതു കരിയർ തിരഞ്ഞെടുത്ത് പ്രവൃത്തിക്കുമ്പോഴാണോ നമുക്ക് കൂടുതലായി നമ്മുടെ കഴിവുകൾ പുറത്തുകൊണ്ടുവരുവാൻ സാധിക്കുന്നത് ആ കരിയറായിരിക്കണം നമ്മുടെ പ്രവൃത്തി മണ്ഡലം.

6. Regular self evaluation
നിരന്തരമായി സ്വന്തം പ്രവൃത്തികളെക്കുറിച്ച് സ്വയം വിലയിരുത്തുക. ഏതു പ്രവൃത്തിയിലാണ് നന്നായി പ്രവൃത്തിക്കുവാൻ കഴിഞ്ഞത്? എന്തുകൊണ്ടാണ് അതിനു സാധിച്ചത് ? ഏതു കാര്യത്തിലാണ് പിന്നോക്കം ആയിപ്പോയത്? അങ്ങനെ സംഭവിക്കുവാനുണ്ടായ കാരണങ്ങൾ എന്തെല്ലാമാണ്? എന്നിങ്ങനെയുള്ള വിലയിരുത്തലുകളിലൂടെ കൂടുതൽ മെച്ചപ്പെട്ട പ്രവൃത്തികൾ കാഴ്ചവെയ്ക്കുവാനും അതിലൂടെ നമ്മുടെ ശക്തി ഏതു മേഖലയിലാണെന്നും എളുപ്പത്തിൽ കണ്ടെത്താം.

ഇൗ 6 കാര്യങ്ങളിലൂടെ നമ്മുടെ കഴിവ് ഏതു മേഖലയിലാണെന്ന് കണ്ടെത്തുവാൻ സാധിക്കുകയും അതിലൂടെ കൂടുതൽ ഉൗർജ്ജ്വസ്വലരായി പ്രവൃത്തിക്കുവാനും അങ്ങനെ ജീവിത ലക്ഷ്യങ്ങൾ സാധ്യമാക്കുവാനും സഹായകരമായിരിക്കും.

VIEW VIDEO

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

5 comments

Your Header Sidebar area is currently empty. Hurry up and add some widgets.