നിങ്ങൾ ഇൗ ശീലമുള്ളവരാണോ? എങ്കിൽ ശ്രദ്ധിക്കണം.

ഓരോ വ്യക്തിയും തൻ്റെ ദൈനംദിന ജീവിതത്തിൽ ഏതെങ്കിലുമൊക്കെ ശീലങ്ങൾക്ക് അടിമപ്പെടുന്നവരാണ് .അല്ലെങ്കിൽ പലതിനോടും  ആസക്തിയുള്ളവരാണ് . നിങ്ങൾക്ക്  നിയന്ത്രിക്കാൻ കഴിയാത്ത അല്ലെങ്കിൽ നിങ്ങളെ മോശമായ  രീതിയിൽ സ്വാധീനിക്കുന്ന  ഏത്‌ ശീലങ്ങളെയും താല്പര്യങ്ങളെയും അഡിക്ഷൻ (addiction) എന്ന് പറയാം. നിങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്ന  ഈ ശീലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പലപ്പോഴും നെഗറ്റീവ്  ഫലങ്ങൾ ഉളവാക്കുന്നവയാണ്. താല്ക്കാലികമായ മാനസ്സിക ഉല്ലാസത്തിനും സംതൃപ്‌തിക്കും ഉതകുന്നവയാണ് ഇവ. ഇതിനപ്പുറം   ഒരു വ്യക്തിക്ക് പ്രയോജനകരമായതൊന്നും ഇത് നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരുപക്ഷേ ഭക്ഷണത്തിനോടുള്ള നിങ്ങളുടെ അമിത ആസക്തിയാവാം ,ടെലിവിഷൻ ,മൊബൈൽ ,ഷോപ്പിങ് ,വീഡിയോ അഡിക്ഷൻ ,ജോലിയോടുള്ള അമിതമായ  ആസക്തി  ഇവ എന്തുമാകാം . നിഷ്‌ഫലമായ ഇത്തരം ശീലങ്ങളിൽനിന്ന് എങ്ങനെ വിമുക്തരാകാം എന്ന് നമുക്ക് പരിശോധിക്കാം.

 

നിങ്ങളിലെ  ആസക്തികളെ എങ്ങനെ തിരിച്ചറിയാം ?

നമ്മുടെ addiction -നെക്കുറിച്ച്  വ്യക്തമായ അവബോധം ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം .നിങ്ങളുടെ ആസക്തികൾ എന്തെന്ന് തിരിച്ചറിയുവാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം കുറച്ചു ദിവസത്തേക്ക് ഉപേക്ഷിക്കുക എന്നതാണ്. ഉദാ : നിങ്ങൾ പതിവായി എ പ്പോഴും ചായ കുടിക്കുന്ന ആളാണെങ്കിൽ ഒന്നോ രണ്ടോ ആഴ്ചകളിൽ ചായ കുടിക്കാതിരിക്കുക .ഇങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ ഇവ നിങ്ങളിൽ അസ്വസ്ഥതയും അത് ചെയ്യുവാനുള്ള അമിതമായ സമ്മർദ്ദവും ആഗ്രഹവും ചെലുത്തുന്നുവെങ്കിൽ അതിന് നിങ്ങൾ addicted ആണെന്ന് മനസ്സിലാക്കാം .

 

ഉറച്ച തീരുമാനം എടുക്കുക .

നിങ്ങളുടെ addiction എന്തെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ വേണ്ടത് അതിൽനിന്നും മോചനം നേടണമെന്നുള്ള ഉറച്ച തീരുമാനമാണ് .ഈ തീരുമാനം നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയേക്കാവുന്ന നല്ല മാറ്റങ്ങൾ എന്തൊക്കെയെന്ന് സ്വയം ബോധ്യമുള്ളവരാവുക . ഇത് നിങ്ങൾ എടുക്കുന്ന   തീരുമാനത്തിന് കൂടുതൽ കരുത്ത് പകരും .

 

പുതിയൊരു നല്ല ശീലം വളർത്തിയെടുക്കുക

നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ശീലങ്ങളാണ് ഉപേക്ഷിക്കാൻ തയ്യാറാവുന്നത് എന്നതിനാൽ ഇത് നിങ്ങളെ മാനസ്സികമായി സമ്മർദ്ദത്തിലാക്കാം . ഒരു ശീലം ഉപേക്ഷിക്കുമ്പോൾ അതുപോലെ തന്നെ നിങ്ങൾക്ക് സന്തോഷം തരുന്ന നിങ്ങൾ addicted  അല്ലാത്ത  കാര്യങ്ങൾ കണ്ടെത്തുക.ഇപ്പോൾ നിങ്ങൾ വീഡിയോ ഗെയിം അഡിക്ഷൻ ഉള്ള വ്യക്തിയാണെങ്കിൽ ഫുട്ബോൾ പോലുള്ള മറ്റ് കായിക വിനോദങ്ങളിൽ ഏർപ്പെടാം .

ഫൂഡ് അഡിക്ഷൻ ഉള്ള ഒരാളാണ് നിങ്ങളെന്ന് സങ്കൽപ്പിക്കുക .നിങ്ങളുടെ സുഹൃത്ത് നിങ്ങളെ ഒരു പാർട്ടിക്ക് അല്ലെങ്കിൽ ഒരുമിച്ചൊരു ഡിന്നറിന് ക്ഷണിക്കുകയാണെന്ന് കരുതുക .ആ ക്ഷണം സ്വീകരിക്കുന്നതിന് പകരം അദ്ദേഹത്തിനോട്  നോ (NO )  പറയാൻ ശീലിക്കുക .കാരണം  ഒരാളുടെ ക്ഷണത്തിന് വഴങ്ങി അന്ന് ഭക്ഷണം കഴിക്കുവാൻ തയ്യാറാവുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നതിന് പകരം ,നോ (NO )  പറയുവാനും അതുവഴി തൻ്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ സാധിച്ചു എന്നുള്ളതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുക. ഇത് നിങ്ങളുടെ സ്വയ ബഹുമാനം (self respect) വർദ്ധിപ്പിക്കുന്നതിനും ആത്മവിശ്വാസം ഉയർത്തുന്നതിനും സഹായകമാവും.

 

നിരന്തരമായി പരിശ്രമിക്കുക .

നിങ്ങളുടെ പല ആസക്തികളിൽ  നിന്നും പെട്ടെന്നൊരു മാറ്റം എളുപ്പമായിരിക്കുകയില്ല .നിരന്തരമായ ഉൽസാഹം കൊണ്ട് മാത്രമേ ഇതിനെ മറികടക്കാൻ സാധിക്കുകയുള്ളൂ .നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു ശീലം നിങ്ങൾ ഉപേക്ഷിക്കുമ്പോൾ ,അതിനേക്കാൾ വിലപ്പെട്ട നല്ല മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുക .ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക .

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

7 comments

Your Header Sidebar area is currently empty. Hurry up and add some widgets.