പരാജയങ്ങളെ എങ്ങനെ പരാജയപ്പെടുത്താം?

ജീവിതത്തിൽ എനിക്കുണ്ടായ വിജയങ്ങളിൽ ഏറ്റവും സഹായകരമായിമാറിയത് എന്റെ ജീവിതത്തിലുണ്ടായ പരാജയങ്ങളാണ്. ചിലർ പരാജയങ്ങളിൽ തകർന്നുപോകുകയും മറ്റുചിലർ അതിനെ അതിജീവിച്ച് ഉയർന്ന് വരുകയും ചെയ്യുന്നു. പരാജയങ്ങളിൽ നിന്നും സ്വയം പഠിച്ച പാഠങ്ങൾ ആരൊക്കെയാണോ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തുന്നത്, അവരായിരിക്കും പിന്നീട് ജീവിതത്തിലുടനീളം വിജയിക്കുക. എന്നാൽ, പരാജയങ്ങളെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യുവാൻ അറിയാതിരുന്നതുമൂലമാണ് ആ പരാജയംകൊണ്ട് ചിലർ തകർന്നു പോകാനിടയായത്. പരാജയങ്ങളെ കൈകാര്യം ചെയ്യേണ്ട രണ്ട് പ്രധാന മാർഗ്ഗങ്ങളെക്കുറിച്ചാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

1. Differentiate action from identity

നിങ്ങളുടെ പ്രവൃത്തികളെ നിങ്ങളുടെ വ്യക്തിത്വത്തിൽനിന്നും വ്യതിചലിച്ചെടുക്കുക. അതായത്, പരീക്ഷയിൽ തോറ്റാൽ, ഞാൻ തോറ്റു എന്നുപറയുന്നതിനേക്കാൾ പരീക്ഷ തോറ്റു എന്നുപറയുന്നതാവും ഉത്തമം. അതുപോലെ തന്നെ ബിസിനസ്സിൽ പരാജയം നേരിടേണ്ടി വരുമ്പോൾ ബിസിനസ്സ് പൊളിഞ്ഞു എന്നാല്ലാതെ ഞാൻ പൊളിഞ്ഞു അല്ലെങ്കിൽ നമ്മൾ പൊളിഞ്ഞു എന്നല്ല പറയേണ്ടത്. കാരണം, പരാജയം ഒരു സംഭവമാണ് വ്യക്തിയല്ല എന്നതാണ് യാഥാർത്ഥ്യം. പരാജയങ്ങളെ നമ്മുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മൾ തകർന്നുപോകുന്നത്. ഒരു പരാജയത്തിന് ശേഷം ഭാവിയിൽ നമുക്ക് ഉയർച്ചയാണോ അതോ വീഴ്ചയാണോ സംഭവിക്കുക എന്നത് പരാജയത്തോടുള്ള നമ്മുടെ മനോഭാവത്തിനെ ആശ്രയിച്ചാണിരിക്കുന്നത്.

2. Learn, learn, learn

പരാജയങ്ങളെ ഒരിക്കലും പഴിക്കാതിരിക്കുക. കാരണം, പരാജയങ്ങൾ നമുക്ക് ജീവിതത്തിൽ പഠിക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരങ്ങളാണ്. ഒാരോ പരാജയം സംഭവിക്കുമ്പോഴും അതിലേയ്ക്ക് വേണ്ടി നമ്മൾ മുടക്കിയ സമയവും സമ്പത്തും ഒരു നിക്ഷേപമായിട്ട് വേണം കാണാൻ. കാരണം ആ നിക്ഷേപത്തിലൂടെയാണ് പുതിയ പാഠങ്ങൾ നമുക്ക് പഠിക്കുവാൻ സാധിച്ചത്. ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ആർജിച്ചെടുക്കാൻ കഴിയാത ്ത പാഠങ്ങളാണ് ഇൗ നിക്ഷേപത്തിലൂടെ നമുക്ക് സാധ്യമായിരിക്കുന്നത്. പരാജയങ്ങളെ പഴിക്കുന്നവർ തകർന്നുപോകുകയും പരാജയങ്ങളെ പഠിക്കുന്നവർ ഉയർന്ന് വരുകയും ചെയ്യുന്നു.

നമ്മുടെ ജീവിതത്തിൽ പരാജയങ്ങളെ പരാജയപ്പെടുത്തുവാൻ ഇൗ രണ്ട് കാര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നാൽ അത് ജീവിത വിജയത്തിന് ഒരു മുതൽകൂട്ട് തന്നെയായിരിക്കും.

VIEW VIDEO

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

9 comments

Your Header Sidebar area is currently empty. Hurry up and add some widgets.