പൊസ്സസ്സീവ്നെസ്സ് എങ്ങനെ നിയന്ത്രിക്കാം ?

നമ്മുടെ ജീവിതത്തിൽ നമുക്ക് ചുറ്റുമുള്ളവരുമായി എത്രത്തോളം നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ കഴിയും, എങ്ങനെ നാം ജീവിതത്തിലുടനീളം ഈ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതൊക്കെയാണ്  നമ്മുടെ ജീവിതത്തെ ഏറ്റവും മനോഹരമാക്കുന്ന ഘടകങ്ങളിൽ ഒന്ന്.നമ്മളെ സ്നേഹിക്കുന്ന നമ്മുടെ ശീലങ്ങളെ ഇഷ്ട്ടപ്പെടുന്ന ആളുകളുമായി സ്വാവാഭികമായും നല്ലൊരു ബന്ധം ഉടലെടുക്കും.മറ്റുള്ളവരാൽ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ് ഓരോ വ്യക്തിയും.അത് നിങ്ങളുടെ കുടുംബത്തിലോ,സുഹൃത്തുക്കൾക്കിടയിലോ,പങ്കാളിയിൽ നിന്നോ എവിടുന്നും ആവാം.

എന്നാൽ ഒരു പരിധിയിൽ കവിഞ്ഞ് ഒരു വ്യക്തിയോട് കാണിക്കുന്ന അല്ലെങ്കിൽ ഒരാളെക്കുറിച്ച് ഉള്ളിലുണ്ടാകുന്ന അമിതമായ കരുതൽ,തന്റെ ഇഷ്ട്ടങ്ങൾക്കനുസൃതമായി തൻറെ വളരെ അടുത്ത സുഹൃത്തോ,പങ്കാളിയോ പെരുമാറണം എന്നൊക്കെയുള്ള ചിന്താഗതി പലരിലും ഉണ്ടാകാറുണ്ട്,തന്നെക്കാൾ ഉപരിയായി മറ്റുള്ളവർക്ക് പ്രാധാന്യം നൽകുക,അവരോടൊപ്പം സമയം ചിലവഴിക്കുക,ഇതൊക്കെ പലരിലും അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്.അമിതമായ ഈ പൊസ്സസ്സീവ്നെസ്സ് വളരെ അപകടകരമായ ഒരു പ്രവണതയാണ്.എന്തുകൊണ്ടെന്ന് നമുക്ക് പരിശോധിക്കാം.

എന്തുകൊണ്ട് ?

ഒരാളെ നഷ്ട്ടപ്പെടുമോ എന്ന പേടി ഉള്ളിലുള്ളതുകൊണ്ടാണ് പൊതുവെ ഈ ചിന്ത ഉണ്ടാകുന്നത്.മറ്റൊരാൾ  തന്നിലേക്ക് അല്ലെങ്കിൽ തൻ്റെ ഇഷ്ട്ടങ്ങളിലേക്ക് ചുരുങ്ങണമെന്നുള്ള ബാലിശമായ ചിന്തകൾ ഒരാളിൽ ഇത് സൃഷ്ടിക്കുന്നു.മറ്റൊരാളിൽ സംശയം ഉടലെടുക്കുന്നതിനും തുടർന്ന് പലപ്പോഴും അയാളിലുള്ള വിശ്വാസം നഷ്ട്ടപ്പെടുന്നതിനും ഇത്തരം ചിന്താഗതികൾ വഴിവെക്കുന്നു.സ്വാഭാവികമായും ഇത് ഒരു വെക്തിയുമായുള്ള ബന്ധം തകരുന്നതിനോ വളരെ മോശമായ അവസ്ഥയിലേക്കോ കൊണ്ടെത്തിക്കുന്നു. എങ്ങനെ ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാം എന്ന് നമുക്ക് പരിശോധിക്കാം.

1.നിങ്ങൾ ഒരു വ്യക്തി ആണെന്ന് മനസ്സിലാക്കുക.

അടിസ്ഥാനപരമായി നിങ്ങൾ ഒരു വ്യക്‌തി ആണെന്ന് മനസ്സിലാക്കുക.എല്ലാവരെയും പോലെ നിങ്ങളും ഒറ്റയ്ക്ക് ജീവിതത്തെ നേരിടേണ്ടവരാണ്.നമ്മുടെ ചുറ്റുമുള്ള എല്ലാവരും എല്ലാക്കാലവും നമുക്കൊപ്പം ഉണ്ടാകും എന്ന ചിന്ത ഒഴിവാക്കുക.നിങ്ങൾക്ക് ചുറ്റുമുള്ള ഓരോരുത്തരും അവരവരുടേതായ ലോകം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരാണ്.അതിലെവിടെയോ നിങ്ങൾ ഒരു ഭാഗമാണെന്നു മനസ്സിലാക്കുക.അതിനപ്പുറം വ്യക്തികൾക്ക് അമിത പ്രാധാന്യം നൽകുന്നത് പിന്നീട് അവർ നിങ്ങളുടെ ജീവിതത്തിൽ ഇല്ലാതാകുന്ന അവസരത്തിൽ നിങ്ങളെ നിരാശയിലാക്കും.ജീവിതത്തിൽ എപ്പോഴും ഒറ്റയ്ക്ക് മുന്നോട്ട് പോകുവാൻ പഠിക്കുക.

2.ചെറുപ്പകാലത്തെ ബന്ധങ്ങളെ വിലയിരുത്തുക.

ചെറുപ്പത്തിൽ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരോട് ഉണ്ടായിരുന്ന അടുപ്പത്തിന്റെ സ്വഭാവം സ്വയം വിലയിരുത്തുക.ചെറുപ്പത്തിൽ നമ്മുടെ പ്രിയപ്പെട്ടവരിൽനിന്നും നേരിടുന്ന ഒറ്റപ്പെടൽ,അവഗണന തുടങ്ങിയവ പലപ്പോഴും നമ്മെ നിരാശയിലാക്കിയിട്ടുണ്ടാകും.ഇതിന്റെ സ്വാധീനം വളർന്നു കഴിയുമ്പോഴും നമ്മളിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.അതിനാൽ തന്നെ ഇവയെക്കുറിച്ച് സ്വയം ബോധ്യമുള്ളവരായിരിക്കുക.ചെറുപ്പത്തിൽ ഇത്തരത്തിലുള്ള അവഗണനകൾ നേരിട്ടവർക്ക് കൂടുതലായി പൊസ്സസ്സീവ്നെസ്സ് കാണപ്പെടാറുണ്ട്

3.ചിന്തകൾ സ്വയം വിശകലനം ചെയ്യുക.

മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിങ്ങൾക്ക് മാനസികമായി അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ പിന്നീട് ആ സാഹചര്യത്തിൽ നിന്നും മാറി ശാന്തമായുള്ള അവസരത്തിൽ നിങ്ങൾ അസ്വസ്ഥമായിരുന്ന സമയത്തെ നിങ്ങളുടെ ചിന്തകൾ എന്തായിരുന്നെന്ന് സ്വയം വിലയിരുത്തുക.ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഉള്ളിലെ തെറ്റായ ചിന്തകളെ നിങ്ങൾക്ക്  കണ്ടെത്തുവാൻ സാധിക്കും.

  1. തുറന്ന് സംസാരിക്കുക.

നിങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാൾ മറ്റൊരാളോട് വളരെ അടുപ്പത്തിൽ പെരുമാറുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത ഉളവാകുന്നുവെങ്കിൽ അത് അയാളോട് തുറന്ന് പറയുക.നിങ്ങളുടെ വളരെ അടുത്ത സുഹൃത്തോ,പങ്കാളിയോ ഒക്കെ ആണെങ്കിൽ നിങ്ങളെ നല്ല രീതിയിൽ മനസ്സിലാക്കുവാൻ ഇത് ഉപകരിക്കും.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.