മടി എങ്ങനെ മാറ്റാം

ബിൽഗേറ്റ്സ് പറഞ്ഞിട്ടുണ്ട് (മൈക്രോസോഫ്റ്റിന്റെ മുതലാളി) ഏറ്റവും ബുദ്ദിമുട്ടുള്ള കാര്യങ്ങൾ ഞാൻ മടിയന്മാരെയാണ് ഏൽപ്പിക്കുക. കാരണം, അവർ അതിന്റെ എളുപ്പവഴി കണ്ടുപിടിച്ചോളും എന്ന്. മടിയന്മാർ പൊതുവെ എളുപ്പ വഴി കണ്ടെത്തുന്നവരാണ്. അതുകൊണ്ടാണ് മടിയൻ മല ചുമക്കും എന്ന് ഇവരെക്കുറിച്ച് പറയുന്നത്. മടി നമുക്ക് ജീവിതത്തിൽ ഉയർച്ച തരില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടായിരിക്കാം ആളുകൾ നമ്മളോട് ചോദിക്കുന്നത് മടി എങ്ങനെ മാറ്റാമെന്നതിനെക്കുറിച്ച്.

view video

https://www.youtube.com/watch?v=prbbEcgeWC4

മടി എങ്ങനെ മാറ്റം എന്നതിനെക്കുറിച്ച് 5 കാര്യങ്ങൾ വിശകലനം ചെയ്യാം.

1) എപ്പോഴും നമ്മുടെ ജീവതത്തിനെക്കുറിച്ച് വ്യക്തമായ ഒരു ലക്ഷ്യബോധം ഉണ്ടാകണം.

നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ മടി താനെ കുറയുന്നതാണ്. എന്തിനുവേണ്ടിയാണ് ഇൗ ജോലി ചെയ്യുന്നത്? ഇൗ ജോലി ചെയ്യുന്നതുകൊണ്ട് എന്താണ് നേട്ടം? എന്നതിനെക്കുറിച്ചൊന്നും കാര്യമായ വ്യക്തത ഇല്ലാതായി വരുമ്പോഴാണ് മടി നമ്മളെ അലട്ടുന്നത്. ഒരു ഉദാഹരണം പറയാം. നമുക്കൊരു പുസ്തകം വായിക്കണം. പുസ്തകം വായിക്കണം എന്നതാണ് ലക്ഷ്യമെങ്കിൽ, നമ്മൾ അതിന് കുറച്ച് വ്യക്തത വരുത്തുക. എന്ത് പുസ്തകമാണ്? എത്ര പേജുകളുള്ള പുസ്തകമാണ്? അത് എപ്പോൾ വായിച്ച് തീർക്കും? എന്നെല്ലാം സമയ നിഷ്ഠയോടെ ഒരു ലക്ഷ്യമുണ്ടാക്കുക.

2) നമ്മുടെ ലക്ഷ്യത്തെ ചെറിയ ചെറിയ ടാസ്ക്കുകളായി വേർതിരിക്കുക എന്നതാണ്.

ഉദാഹരണം 300 പേജുള്ള പുസ്തകമാണ് നമുക്ക് വായിക്കേണ്ടതെങ്കിൽ, അത് ഒരു ആഴ്ചയ്ക്കുള്ളിലാണ് വായിച്ചുതീരേണ്ടതെങ്കിൽ, ഞായറാഴ്ച ഒഴിവാക്കി 6 ദിവസം കൊണ്ടാണ് വായിക്കുന്നതെങ്കിൽ, ഒരു ദിവസം 50 പേജ് നമ്മൾ വായിച്ചിരിക്കണം. അത് രാവിലെ 25 പേജ്, വൈകീട്ട് 25 പേജ് എന്നിങ്ങനെയും ആ ടാസ്ക്കിനെ വേർതിരിക്കാം.

3) നെഗറ്റീവായ ഭവിഷത്തുകളെക്കുറിച്ചുള്ള പേടിയാണ്.

അതായത്, ഇൗ പ്രവർത്തി ഞാൻ ചെയ്തില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെക്കുറിച്ച് ചിന്തിക്കണം എന്നതാണ്. പ്രശ്നങ്ങൾ ഇങ്ങനെയാകും എന്നുള്ള ചിന്ത വരുമ്പോൾ സ്വാഭാവികമായി, ഇത് ചെയ്യാൻ നമുക്ക് പ്രചോദനം ഉണ്ടാകുന്നു. ഉദാഹരണം, ഞാനീ പുസ്തകം വായിച്ചില്ലെങ്കിൽ അടുത്തയാഴ്ച ഞാൻ ചെയ്യാൻ പോകുന്ന ട്രെയിനിംഗ് മോശമാകും. അത് എന്റെ പ്രൊഫഷനെ ബാധിക്കും എന്നുള്ള ചിന്തയുണ്ടാകുമ്പോൾ സ്വാഭാവികമായി അത് ചെയ്യാനുള്ള പ്രേരണയെനിക്കുണ്ടാകുന്നു.

4) നേട്ടങ്ങളെക്കുറിച്ചുള്ള ചിന്ത. അതായത്, ഇൗ 300 പേജുള്ള പുസ്തകം ഒരാഴ്ചകൊണ്ട്

വായിച്ചുതീർത്താൽ എനിക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്, പുസ്തകത്തിലെ പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്നതിലൂടെ എന്റെ ക്ലാസ് വളരെ ഭംഗിയായിട്ടെടുക്കാൻ എനിക്ക് സാധിക്കും. എന്നിങ്ങനെയുള്ള നേട്ടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്കുണ്ടാകണം.

5) നമ്മുടെ സാഹചര്യങ്ങളെ മാറ്റുക എന്നതാണ്.

നമുക്ക് മടിയുണ്ടാകാൻ കാരണം, നമ്മുടെ സാഹചര്യങ്ങളാണ്.
രാവിലെ എണീക്കണം എന്നു തീരുമാനിച്ചു. രാവിലെ എണീറ്റിട്ട് ആ കിടക്കയുടെ സൗകര്യത്തിൽ ഇരുന്നുകൊണ്ട് വായിക്കാൻ തീരുമാനിച്ചു. സ്വാഭാവികമായി നമ്മുടെ വായന തടസ്സപ്പെടും എന്നതാണ്. കാരണം, ആ സുഖത്തിൽ ആ കിടക്കയിൽ ഇരുന്നു വായിക്കുമ്പോൾ കിടക്കാൻ തോന്നും അങ്ങനെ പുസ്തകം മാറ്റിവെച്ചിട്ട് നമ്മൾ കിടന്നുപോകും. ഇങ്ങനെ മടിയുണ്ടാക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് അത് മാറ്റിയെടുക്കാൻ ശ്രമിക്കുക എന്നതാണ്.

 

ഇങ്ങനെ അഞ്ച് കാര്യങ്ങൾ നമ്മുടെ മടി മാറ്റാൻ നമുക്കുപയോഗിക്കാവുന്നതാണ്. മടിയെ മറികടക്കുകയും നന്നായി അധ്വാനിക്കുകയും ചെയ്യുന്നവർ ലോകത്തിനെ ഭരിക്കും എന്നുള്ളതാണ്. ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള മണം ഏതാണ് എന്നു ചോദിച്ചാൽ എന്റെ ഉത്തരം, വിയർപ്പിന്റെ മണം എന്നാണ്. അധ്വാനം തരുന്ന നേട്ടം ലോകത്ത് വേറൊന്നിനും തരാൻ കഴിയില്ല എന്നാണ്

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

1 comment

Your Header Sidebar area is currently empty. Hurry up and add some widgets.