ജീവിതത്തിൽ വിജയം കൈവരിക്കാൻ പ്രധാനമായും 5 കാര്യങ്ങളാണുള്ളത്. വിജയിച്ചവർക്കെല്ലാം പൊതുവായി കാണുന്ന ഇൗ 5 കാര്യങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടെങ്കിൽ നമുക്കും ജീവിതത്തിൽ വിജയിക്കാം.
1. Help more people
വിജയിക്കാൻ ആദ്യം ചെയ്യേണ്ട കാര്യം, എത്രത്തോളം ആളുകളെ സഹായിക്കാൻ സാധിക്കുമോ അത്രത്തോളം ആളുകളെ സഹായിക്കുക എന്നതാണ്. കൂടുതൽ ആളുകളെ സഹായിക്കുമ്പോൾ നിങ്ങൾ ജീവിതത്തിൽ കൂടുതൽ വിജയം നേടുകയാണ് ചെയ്യുക. ലോകത്തിൽ വിജയിച്ച ആരെയെടുത്തുനോക്കിയാലും മനസ്സിലാകും അവർ മറ്റുള്ളവരെ സഹായിക്കുക വഴി വിജയിച്ചവരായിരിക്കും എന്നുള്ളത്.
2. Dare to fail
ആദ്യം നിങ്ങൾ തോൽക്കാൻ പഠിക്കുക. തോൽക്കാൻ പഠിക്കുമ്പോൾ സ്വഭാവികമായും നിങ്ങൾ ജയിക്കാൻ പഠിക്കും. കാരണം, പരാജയങ്ങളിലൂടെ മാത്രമെ ശക്തമായ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളൂ. വിജയം ആഹ്ലാദം നൽകും, പരാജയങ്ങൾ ചിലരെ തളർത്തും, ചിലരെ വളർത്തും. പരാജയങ്ങളിൽ ആര് ഉയർത്തെഴുന്നേൽക്കുന്നുവോ അവരാണ് സാധാരണ ജീവിതത്തിൽ വിജയിക്കുക. നന്നായി വിജയിക്കുന്ന കുട്ടികൾക്ക് ചെറിയൊരു പരാജയം നേരിടേണ്ടിവരുമ്പോൾ ആത്മഹത്യക്ക് ശ്രമിക്കുന്നത് പരാജയങ്ങളെ നേരിടാൻ കഴിയാത്തതുകൊണ്ടാണ്. പക്ഷേ പരാജയങ്ങളെ നേരിടാൻ കഴിയുമ്പോഴാണ് ഒരു മനുഷ്യന്റെ ജീവിതം ഉന്നതിയിലെത്തുന്നത്.
3. Relationship makes growth
ജീവിതത്തിലുടനീളം വളർച്ചയുണ്ടാകണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, ബന്ധങ്ങൾക്ക് മുൻഗണന കൊടുക്കുക എന്നതാണ്. കാരണം ബന്ധങ്ങളിലൂടെ മാത്രമെ നമുക്ക് വളരുവാൻ സാധിക്കുകയുള്ളൂ.
4. Take risk
റിസ്ക് എടുക്കാത്തവർക്ക് ജീവിതത്തിൽ വിജയം അവകാശപ്പെട്ടതല്ല എന്നതാണ്. നിങ്ങൾ എടുക്കുന്ന റിസ്കിന് കിട്ടുന്ന പ്രതിഫലമാണ് പ്രോഫിറ്റ് അഥവാ ലാഭം എന്ന് പറയുന്നത്. റിസ്കിനെക്കുറിച്ച് മനസ്സിലാക്കാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ലോകത്തിൽ പൊതുവേ മൂന്ന് തരം ആളുകളുണ്ടാകും. ഒന്ന്, റിസ്ക് എടുക്കാത്ത ആളുകൾ. ജീവിതത്തിൽ ഒരു കാര്യത്തിനും മുന്നിട്ടിറങ്ങാത്ത, എപ്പോഴും പരാജയത്തിനെ മുന്നിൽ കാണുന്നവർ. രണ്ടാമത്തെ കൂട്ടർ, കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന മനോഭാവത്തിലൂടെ ചെയ്യുന്നവർ (ചൂതാട്ടം പോലെ). ഇവർ ചിലപ്പോൾ രക്ഷപ്പെടുകയോ അല്ലെങ്കിൽ നശിച്ച്പോകുന്നവരോ ആണ്. ഇങ്ങനെ ചെയ്യുന്നതിനെയാണ് ചൂതാട്ടം (gambling) എന്ന് പറയുന്നത്. ഇൗ രണ്ട് കൂട്ടരും ജീവിതത്തിൽ വിജയിക്കുവാൻ സാധ്യത വളരെ കുറവാണ്. മൂന്നാമത്തെ കൂട്ടരാണ് റിസ്ക് എടുക്കുന്നവർ. റിസ്ക് കൈകാര്യം (managable) ചെയ്യാവുന്നതാണ് . അങ്ങനെയുള്ളവരാണ് ജീവിതത്തിൽ വിജയിക്കുക.
5. Financial Education
സാമ്പത്തിക വിദ്ധ്യാഭ്യാസം നേടുക എന്നതാണ്. സാമ്പത്തികം എന്നത് വിജയത്തിന് പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാരണം സാമ്പത്തികം ന്യൂമെറിക്കൽ ആണ്. ന്യുമെറിക്കലായ കാര്യങ്ങളിൽ പോലും വേണ്ട കൃത്യനിഷ്ഠയും അച്ചടക്കവും ഇല്ലെങ്കിൽ, പൊതുവെ നിങ്ങൾക്ക് ജീവിതത്തിലും അത് ഉണ്ടാകാൻ സാധ്യത ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട്, പണം എങ്ങനെ വരുന്നു എങ്ങനെ പോകുന്നു, ചിലർക്ക് മാത്രം എന്തുകൊണ്ട് പണം വരുന്നു, ചിലർക്ക് മാത്രം എന്ത്കൊണ്ട് പണം നിലനിൽക്കുന്നില്ല എന്നുവേണ്ട, സാമ്പത്തികമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അടിസ്ഥാനപരമായ അറിവ് എല്ലാവർക്കും ഉണ്ടാകേണ്ടത് ജീവിതവിജയത്തിന് അനിവാര്യമാണ്.
5 കാര്യങ്ങളിലൂടെ വിജയം നേടിയെടുക്കാവുന്നതാണ്. ഏതൊരുമനുഷ്യനും ജനിക്കുന്നത് വിജയിക്കുവാനുള്ള അവകാശത്തോടുകൂടിയാണ്. അങ്ങനെ വിജയം എല്ലാവർക്കുമുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു.
സാറിന്റെ ഒരു ട്രയിനിങ് 13 വർഷ്ങ്ങൾക്കു കേട്ടിട്ടുണ്ട് അന്ന് മുതൽ എനിക്ക് കിട്ടിയ confident 100%. ഇന്നുംഅത് നിലനിൽക്കുന്നു സാർ ഒരുപാട് കടപെട്ടിരിക്കുന്നു
Supper