ലോകത്തിൽ വിജയിച്ചവരെല്ലാം സമയം എന്ന വിഭവത്തെ ഭംഗിയായി ഉപയോഗിച്ചവരാണ്. നിങ്ങൾക്കും, എനിക്കും, ലോകത്തുള്ള എല്ലാവർക്കും ഒരു ദിവസത്തിൽ 24 മണിക്കൂറാണുള്ളത്. ആ സമയത്തിനെ ആര് ഭംഗിയായി ഉപയോഗിക്കുന്നുവോ അവർ ജീവിതത്തിൽ വിജയിക്കുന്നു. സമയം കാര്യക്ഷമമായി വിനിയോഗിക്കുവാൻ പ്രധാനമായും 4 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
1) ഒരു ലിസ്റ്റ് തയ്യാറാക്കുക.
ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക
2) ലിസ്റ്റിലുള്ളവയെ മുൻഗണന അനുസരിച്ച് ക്രമപ്പെടുത്തുക.
അതായത്, ഒരു ദിവസം 10 കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വെയ്ക്കുക. അതിൽ ഏതിനാണോ ഏറ്റവും പ്രാധാന്യം അതിന് നമ്പർ 1 കൊടുക്കുക. അതുകഴിഞ്ഞ് ചെയ്യേണ്ടത് എന്താണോ അതിന് നമ്പർ 2 കൊടുക്കുക. അങ്ങനെ ചെയ്യേണ്ട പ്രാധാന്യം കണക്കിലെടുത്ത് ആ 10 ജോലികളെയും ക്രമപ്പെടുത്തുക. അങ്ങനെ ക്രമപ്പെടുത്തുമ്പോൾ പ്രധാനമായും 3 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒന്നാമത്, നമ്മൾ ചെയ്യുന്ന ജോലി നമ്മുടെ ലക്ഷ്യത്തിലേയ്ക്കുള്ള വളർച്ചയെ സഹായിക്കുന്ന ഒന്നാണെങ്കിൽ അതിന് മുൻഗണന കൊടുക്കണം. രണ്ടാമത്തേത്, നമുക്ക് ചെയ്യുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയ്ക്ക് മുൻഗണന കൊടുക്കണം. കാരണം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. എളുപ്പമുള്ള ജോലി ചെയ്യുവാനായിരിക്കും നമ്മുടെ മനസ്സിന് താൽപര്യം. എങ്കിലും, ആദ്യം ബുദ്ധിമുട്ടുള്ള ജോലികൾ ഏതെല്ലാമാണോ അവ ചെയ്തു തീർക്കുക. മൂന്നാമത്തേത്, ഏറ്റവും അത്യാവശ്യമായി (Urgent) ചെയ്തുതീർക്കേണ്ട ജോലിക്ക് മുൻഗണന കൊടുക്കുക. ഇത്തരം മൂന്ന് കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുവേണം നമുക്ക് ചെയ്യുവാനുള്ള ജോലികൾ ക്രമീകരിക്കേണ്ടത്.
3) നമ്മൾ ക്രമപ്പെടുത്തിയ ലിസ്റ്റ് പ്രകാരമുള്ള ജോലികളെല്ലാം നമ്മൾ തന്നെ ചെയ്തുതീർക്കണമെന്നില്ല.
ഉദാ. നമ്മുടെ ലിസ്റ്റിലുള്ള ഒരു ജോലി ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുക എന്നതാണ്. അത് നമ്മൾ തന്നെ ചെയ്യണമെന്നില്ല. നമ്മുടെ വീട്ടിലെ മറ്റൊരു അംഗത്തിനെ ആ ജോലി ഏൽപ്പിക്കാം. ഇങ്ങനെ ജോലി ഏൽപ്പിക്കുക വഴി രണ്ട് ഗുണങ്ങളാണ് ഉണ്ടാകുക. ഒന്ന്, നമ്മുടെ ജോലി ഭാരം കുറച്ച് കുറയും. മറ്റേത്, നമ്മൾ ജോലി ഏല്പ്പിച്ച വ്യക്തിക്ക് അതൊരു പുതിയ അറിവുകൂടിയായിരിക്കും. അതയാളുടെ ജീവിത വളർച്ചയെ മെച്ചപ്പെടുത്തും.
4) ലിസ്റ്റ് പ്രകാരം തയ്യാറാക്കിയ ജോലികളെ വിലയിരുത്തുക.
അതായത്, ദിവസവും വൈകുന്നേരം ലിസ്റ്റ് പ്രകാരമുള്ള എല്ലാ ജോലികളും ചെയ്തു തീർത്തോ , ചെയ്ത് തീർത്തെങ്കിൽ തന്നെ അതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിരുന്നുവോ, ഇന്നത്തെ ജോലികളുമായി ബന്ധപ്പെട്ട് നാളെ എന്താണ് ഇനി ചെയ്യുവാനുള്ളത് എന്നിങ്ങനെ അതാത് ദിവസത്തെ ജോലികളെ വിശകലനം ചെയ്ത് സ്വയം വിലയിരുത്തുക.
VIEW VIDEO
https://www.youtube.com/watch?v=XN-NKizuto4
ഇങ്ങനെ 4 കാര്യങ്ങളിലൂടെ സമയത്തിനെ അതിന്റെ ഗുണപ്രദമായ രീതിയിയിൽ കാര്യക്ഷമമാക്കുവാനും അങ്ങനെ ജീവിതത്തിൽ ഉയർച്ചയുണ്ടാക്കുവാനും കഴിയും.
Add comment