സോഷ്യൽ ഫോബിയ

കുറേ ആളുകളെ കാണുമ്പോൾ പേടി തോന്നുക അല്ലെങ്കിൽ ആളുകളോട് ഇടപഴകാൻ ഭയം തോന്നുക ഇവയെല്ലാം സോഷ്യൽ  ഫോബിയയുടെ സൂചനകളാണ്.

പൊതുവേ ഇതുണ്ടാകുന്നത് നമുക്ക് മുൻപുണ്ടായ അനുഭവത്തിന്റെ ഭാഗമായിട്ടാണ്. പക്ഷേ നമ്മൾ തിരിച്ചറിയേണ്ട കാര്യം എന്നുപറയുന്നത്, ഇങ്ങനെ ഒരു ഭയം എല്ലാവരിലും ചെറിയ തോതിലെങ്കിലും ഉണ്ടെന്നുള്ളതാണ്. ഒരു പുതിയ സാഹചര്യം അല്ലെങ്കിൽ വ്യത്യസ്ത സാഹചര്യം, പുതിയ ആളുകൾ എന്നീ സന്ദർഭങ്ങളിലെല്ലാം ചെറിയ തോതിലെങ്കിലും എല്ലാവർക്കും തോന്നുന്ന ഒന്നാണ് ഇത്. ആളുകളെല്ലാം നമ്മളെ ശ്രദ്ധിക്കുകയാണ് എന്ന ധാരണയാണ് പ്രധാന കാരണം. ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല എന്നതാണ് യാഥാർത്ഥ്യം.

നമ്മുടെ നിത്യ ജീവിതത്തിനെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും 3 കാര്യങ്ങൾ ശ്രദ്ധിക്കുകവഴി ഒരു പരിധിവരെ സോഷ്യൽ ഫോബിയ  കൈകാര്യം ചെയ്യാവുന്നതാണ്.

VIEW VIDEO

1.Correct your thoughts

പുതിയ സാഹചര്യങ്ങളിൽ പുതിയ ആളുകളെ കാണുമ്പോൾ വരുന്ന പേടിയിൽ നിങ്ങളൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും നിങ്ങളുടെ അപ്പോഴത്തെ ചിന്തകളെല്ലാം നെഗറ്റീവ് ആയിരിക്കും എന്ന്. ഇങ്ങനെയുള്ള നെഗറ്റീവ് ചിന്തകൾ ആദ്യം മാറ്റിയെടുക്കുക. ഇങ്ങനെ ചിന്തിക്കുന്നത് യുക്തിപൂർണ്ണമാണോ? പുതിയ ആളുകളെ കാണുമ്പോൾ അല്ലെങ്കിൽ പുതിയ സാഹചര്യത്തിൽ വരുമ്പോൾ ഞാൻ ഇങ്ങനെയാണോ ചിന്തിക്കേണ്ടത്? എന്നെല്ലാം ആ ചിന്തയെ സ്വയം വിശകലനം ചെയ്യുക.

2.Deep Breathing

കുറേ ആളുകളെ അഭിമുഖീകരിക്കേണ്ട സാഹചര്യത്തിൽ നന്നായി ദീർഘോഛ്വാസമെടുക്കുക. ഇത് നല്ല ഒരു റിലാക്സേഷനു കാരണമാകും.

3. Progressive Exposure

എന്തിനോടാണോ ഇങ്ങനെയുള്ള  സാഹചര്യങ്ങളിൽ നമുക്ക് പേടി തോന്നുന്നത്, അതുമായി വളരെ സാവധാനത്തിൽ പൊരുത്തപ്പെടുക. അതിനു വേണ്ടി ചെയ്യാവുന്ന മൂന്ന് കാര്യങ്ങളുണ്ട്. ഒന്നാമത്തേത്, ഒാരോ യാത്ര ചെയ്യുമ്പോഴും ഒരു പുതിയ വ്യക്തിയെ എങ്കിലും പരിചയപ്പെടണമെന്ന് തീരുമാനിക്കുക. രണ്ട്, ഒരു ദിവസം കുറഞ്ഞത് ഒരാൾക്കെങ്കിലും  അവരിലുള്ള എന്തെങ്കിലും ഒരു കഴിവിന് അഭിനന്ദനം കൊടുക്കുക.  മൂന്ന്, ആരോട് സംസാരിക്കുമ്പോഴും നിർബന്ധമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഉറപ്പിക്കുക. ഒന്ന്, സംസാരിക്കുമ്പോൾ ഞാൻ അയാളുടെ മുഖത്ത് നോക്കി, കണ്ണുകളിൽ നോക്കിയേ സംസാരിക്കുകയുള്ളൂ. രണ്ട് എപ്പോഴും ചിരിച്ച മുഖത്തോട് കൂടി മാത്രമേ സംസാരിക്കുകയുള്ളൂ.

ഇങ്ങനെ 3 കാര്യങ്ങൾ ശ്രദ്ധിക്കുക വഴി ഒരു പരിധിവരെ സോഷ്യൽ ഫോബിയ മറികടക്കാവുന്നതാണ്.  എന്നിട്ടും ഇത് നിങ്ങളെ കാര്യമായി അലട്ടുന്നുണ്ടെങ്കിൽ ഏതെങ്കിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ട് ചികിത്സ തേടുന്നതാണ് ഉചിതം.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.