ഒരു സംഭവം അതു തുടങ്ങിക്കിട്ടാൻ വലിയ ബുദ്ധിമുട്ടാണെന്നും എന്നാൽ തുടങ്ങികിട്ടിയാൽ അത് ഭംഗിയായി അവസാനിപ്പിക്കുവാൻ കഴിയുമെന്നും പലരും പറയാറുണ്ട്. അതായത്, തുടങ്ങാൻ ഒരു ബുദ്ധിമുട്ട് എന്നതാണല്ലോ കാരണം.
ഒരു സംഭവം തുടങ്ങിക്കഴിഞ്ഞാൽ അത് അവസാനിപ്പിക്കുവാനുള്ള വെഗ്രത സ്വാഭാവികമായി നമുക്കുണ്ടാവും. എങ്ങനെയാണ് നമുക്ക് തുടക്കം ഭംഗിയാക്കാൻ കഴിയുക? 3 കാര്യങ്ങൾ ചെയ്യുന്നതിലൂടെ അത് നമുക്ക് സ്വയം ആർജിച്ചെടുക്കാവുന്നതാണ്.
1. Pre- announce the Starting
തുടങ്ങാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി എല്ലാരെയും അറിയിക്കുക. ഉദാ. അടുത്ത മാസം 25-ാം തിയതി 3 മണിക്ക് ഇന്നത് ഞാൻ ചെയ്യാൻ പോകുന്നു എന്ന് അറിയിക്കുക. കാരണം, അത് മുൻകൂട്ടി അറിയിച്ചതുകൊണ്ട് ആ കാര്യം ചെയ്യുവാൻ വേണ്ടി സ്വാഭാവികമായും നമുക്കൊരു ബാധ്യതയുണ്ടാകും.
2. 5 Minute Rule
നമ്മൾ ഒരു പ്രവൃത്തി ചെയ്യുവാൻ തുടങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട് 5 മിനിട്ടിൽ ചെയ്ത് തീർക്കാവുന്ന ഒരു ചെറിയ ടാസ്ക് ചെയ്യുക. 5 മിനിട്ടേയുള്ളൂ എന്നതുകൊണ്ട് സംഭവം തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് നമ്മൾ ചൂടായിക്കൊള്ളും ( Warm up ചെയ്യുന്നത് പോലെ)
3. Pomodoro Principle
നമ്മൾ ചെയ്യേണ്ട കാര്യങ്ങളെ 20 മിനിട്ടുള്ള സെഗ്മെന്റാക്കി മാറ്റുക. ആദ്യ 20 മിനിട്ട് നമുക്ക് ചെയ്യുവാനുള്ള കാര്യങ്ങൾ ചെയ്യുക. പിന്നീട് 5 മിനിട്ട് ബ്രേക്ക് കൊടുക്കുക. പിന്നീട് 20 മിനിട്ട് ചെയ്യുവാനുള്ളത് ചെയ്യുക. അങ്ങനെ 20 മിനിട്ട്, 5 മിനിട്ട് എന്നിങ്ങനെ സെഗ്മന്റ് ആവർത്തിക്കുക. ഇതിനെയാണ് പോമോഡോറോ പ്രിൻസിപ്പിൾ എന്നുപറയുന്നത്.
ഇൗ മൂന്ന് കാര്യങ്ങളിലൂടെ ചെയ്യുന്ന സംഭവത്തിന്റെ തുടക്കം ഭംഗിയാകുകയും അത് നല്ല രീതിയിൽ അവസാനിപ്പിച്ച് സംഭവം വിജയകരമായി തീരുകയും ചെയ്യുന്നു.
Add comment