സ്വയ ബഹുമാനം എങ്ങനെ വർദ്ധിപ്പിക്കാം…..

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വലിയ സമ്പത്തിൽ ഒന്നാണ് ഒരാൾക്ക് അയാളെക്കുറിച്ച് തോന്നുന്ന മതിപ്പ് എന്നുള്ളത്.ഒരു വ്യക്തിയുടെ സന്തോഷത്തിലേക്കുള്ള ആദ്യ വഴി എന്നത് അയാളെത്തന്നെ സ്നേഹിക്കുക എന്നതാണ്.

 എന്താണ് സ്വയം ബഹുമാനം ?(self esteem )

ഒരു വ്യക്തിയെക്കുറിച്ച് അയാൾക്കുണ്ടാകുന്ന വൈകാരികമായ വിലയിരുത്തലാണ് ‘സ്വയ ബഹുമാനം ‘  അഥവാ self  esteem  എന്ന് പറയുന്നത്.നമ്മളെക്കുറിച്ച് നമ്മൾത്തന്നെ സൃഷ്ടിക്കുന്ന  വിലയിരുത്തലാണ് ഇത്. തന്നെക്കുറിച്ച് മതിയായ സ്വയ ബഹുമാനമുള്ള വ്യക്തികൾ ജീവിതത്തിൽ മുന്നേറുവാനുള്ള സാധ്യത വളരെ കൂടുതലാണ്. മറിച്ച്‌ തന്നെക്കുറിച്ച് അല്ലെങ്കിൽ തൻ്റെ വ്യക്തിത്വത്തെക്കുറിച്ച് വേണ്ടത്ര മതിപ്പില്ലാത്ത ഒരാൾ ജീവിതത്തിൽ മുന്നേറുക എന്നുള്ളത് വളരെ പ്രയാസമേറിയതാണ്.

എങ്ങനെ സ്വയ ബഹുമാനം രൂപപ്പെടുന്നു?

ഒരാളുടെ അനുഭവങ്ങളിൽ നിന്നാണ് അയാളുടെ Self Esteem രൂപപ്പെടുന്നത്.ഒരു വ്യക്തിയുടെ അനുഭവങ്ങൾ, ശരിയോ  തെറ്റോ ആയ വിശ്വാസങ്ങൾ, അവനവനെക്കുറിച്ചുള്ള വിലയിരുത്തലുകൾ, സ്വയമേയുള്ള  വിമർശനങ്ങൾ തുടങ്ങിയവയെല്ലാം ഒരാളുടെ സ്വയ ബഹുമാനം രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഉദാ : ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ മാതാപിതാക്കളുടെ ശരിയായ പിന്തുണയും  കരുതലുമില്ലാതെ വളർന്ന് വരുന്ന കുട്ടികൾ പൊതുവേ സ്വയ ബഹുമാനം കുറവുള്ളവരായിരിക്കും. നമ്മുടെ സാഹചര്യങ്ങൾ തന്നെയാണ് സ്വയ ബഹുമാനം രൂപപ്പെടുന്നതിൽ നമ്മെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം ?

നിങ്ങളുടെ സ്വയ ബഹുമാനത്തിന്റെ നിലവാരം അറിയുവാൻ ഏറ്റവും നല്ല വഴി നിങ്ങളെത്തന്നെ നിരീക്ഷിക്കുക എന്നുള്ളതാണ്. പൊതുവെ Low Self Esteem ഉള്ള ആളുകൾ അവരുടെ പ്രവർത്തികളിലെല്ലാം അമിതമായ പരിപൂർണ്ണത (perfectionism)  കൊണ്ടുവരുവാൻ ശ്രമിക്കുന്നവരാണ്. മറ്റുള്ളവരുടെ വിമർശനങ്ങൾ ഇവർ എന്നും ഭയക്കുന്നു. അതുപോലെ തന്നെ അതിരുകവിഞ്ഞ പരാജയ ഭീതി ഇവരുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരിക്കും.

മറ്റുള്ളവർ വിമർശിക്കുന്നതിന് മുൻപ് തന്നെ സ്വയം വിമർശനത്തിന് വിധേയമാവുകയും തന്റെ വ്യക്തിത്വത്തെ സ്വയം വിലകുറച്ചുകാണുന്ന തരത്തിലുള്ള അഭിപ്രായങ്ങളും കുറ്റപ്പെടുത്തലുകളും ഇക്കൂട്ടർ സ്വയം നടത്തുന്നു. ഇവർ പൊതുവെ ശുഭാപ്തി വിശ്വാസം കുറവുള്ളവരായിരിക്കും. ആത്മവിശ്വാസക്കുറവും തൻ്റെ തീരുമാനങ്ങളിൽ സംശയ മനോഭാവവും ഇവരുടെ വ്യക്തിത്വത്തിൽ നിഴലിക്കും.

നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ഏതൊരു നല്ല മാറ്റത്തിന്റെയും ആദ്യ പടി എന്നത് നിങ്ങളുടെ സ്വയ ബഹുമാനം എത്രത്തോളം വർദ്ധിപ്പിക്കുവാൻ  സാധിക്കും എന്നുള്ളതാണ്.ജീവിതത്തോട് possitive ആയ മനോഭാവം എപ്പോളും നിലനിർത്താൻ നിങ്ങളെക്കുറിച്ചുള്ള സ്വയ ബഹുമാനം വർധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്.

എങ്ങനെ സ്വയ ബഹുമാനം വർദ്ധിപ്പിക്കാം ?

 

1.നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുക ….പരിപോഷിപ്പിക്കുക.

ഈ പ്രപഞ്ചത്തിലെ ഓരോ വ്യക്തിയും

അദ്വിതീയമാണ്…അതുല്യരാണ്‌.അനന്തമായ സാധ്യതകളുടെ ഉറവിടങ്ങളാണ്. തനിക്ക് കിട്ടിയിരിക്കുന്ന അമൂല്യമായ കഴിവെന്തെന്ന് തിരിച്ചറിയുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുക. നിങ്ങൾ നിങ്ങളുടെ യഥാർത്ഥ കഴിവ് എപ്പോൾ കണ്ടുപിടിക്കുന്നുവോ സ്വഭാവികമായും നിങ്ങളുടെ self esteem വർദ്ധിക്കും. സ്വയം നിരീക്ഷിക്കുന്നതിലൂടെയോ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്നൊക്കെയോ നമ്മുടെ കഴിവിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാം.

2.ഫലദായകമല്ലാത്ത സംസാരങ്ങൾ ഒഴിവാക്കുക.

സ്വയം വിലകുറച്ചുകാണുന്ന വിധത്തിലുള്ള തരം താഴ്ത്തുന്ന നെഗറ്റിവ് ആയ സംസാരങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. ഓരോ തവണ നിങ്ങൾ ഇത് ചെയ്യുമ്പോഴും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ സ്വയ ബഹുമാനം ഇല്ലാതാവും. ബോധപൂർവ്വം ഈ ശീലം മാറ്റിയെടുക്കുക.

3.നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭക്ഷണം ഉപേക്ഷിക്കുക.

നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള  ഒരു ഭക്ഷണം കുറേ കാലത്തേക്ക് കഴിക്കാതിരിക്കുക. ഉദാ;ചോക്ലേറ്റ് നിങ്ങളുടെ ഇഷ്ട വിഭവം ആണെങ്കിൽ കുറച്ച് വർഷത്തേക്ക് അവ കഴിക്കുന്നത് ഉപേക്ഷിക്കുക. ഇത് നിങ്ങളിൽത്തന്നെ വലിയ മതിപ്പുണ്ടാകുന്നതിന് കാരണമാവുകയും വലിയ തോതിൽ നിങ്ങളുടെ സ്വയ ബഹുമാനം വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യും.

4.നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകുക.

നിങ്ങൾ നേടിയെടുത്ത കഴിവുകൾ അല്ലെങ്കിൽ അറിവുകൾ മറ്റൊരാളെ പഠിപ്പിക്കുന്നത് , വേറൊരാൾക്ക് പകർന്ന് നൽകുന്നത് നിങ്ങളുടെ self esteem വർദ്ധിക്കുന്നതിന് കാരണമാകും. താൻ പഠിച്ചകാര്യങ്ങൾ അല്ലെങ്കിൽ ആത്മവിശ്വാസം നൽകിയ കാര്യങ്ങളിലൂടെ കടന്നുപോകുന്നത് തീർച്ചയായും നിങ്ങളുടെ സ്വയ ബഹുമാനം വർദ്ധിപ്പിക്കും.

5.വിജയത്തിന്റെ അടയാളങ്ങളിലൂടെ കടന്നുപോവുകഓർത്തെടുക്കുക

നിങ്ങൾ ജീവിതത്തിൽ വിജയം കൈവരിച്ച നിമിഷങ്ങൾ, അവസരങ്ങൾ ഇവയൊക്കെ ഓർത്തെടുക്കുന്നത് അതിൽനിന്നും നിങ്ങൾക്ക് ലഭിച്ച സന്തോഷം, സമ്മാനങ്ങൾ ,ഫോട്ടോസ് ഇവയെല്ലാം നിങ്ങളിൽത്തന്നെ മതിപ്പുണ്ടാകുന്നതിന് സഹായകമാവും.

നിങ്ങൾ നിങ്ങളെ അംഗീകരിക്കാത്ത പക്ഷം ഈ ലോകം നിങ്ങളെ അംഗീകരിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക .

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

2 comments

  • സാറിന്റെ മെസ്സേജുകൾ, വീഡിയോകൾ എല്ലാം മനുഷ്യന്റെ ഉയർച്ചയെ സഹായിക്കുന്നതാണ്. അഭിനന്ദനങ്ങൾ !!!

Your Header Sidebar area is currently empty. Hurry up and add some widgets.